പദ്മാവതിയിൽ അഭിനയിക്കാൻ ഷാഹിദ് തയ്യാർ !! എന്നാൽ ഒരു നിബന്ധന !!

0

സഞ്ജയ് ലീല ബൻസാലിയുടെ സിനിമ പദ്മാവതി ചിത്രീകരണം തുടങ്ങുന്നതിന് മുമ്പേ ഗോസ്സിപ് കോളത്തിൽ ഇടം പിടിച്ച ഒന്നാണ്. താരങ്ങളുടെ കാസ്റ്റിങ്ങിലുള്ള പ്രശ്‌നങ്ങളും മറ്റും കാരണമാണ് ഇത്. ഇപ്പോഴത്തെ സൂചനയനുസരിച്ച് ദീപിക പദുക്കോൺ പദ്മാവതിയുടെ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ റൺവീർ സിങ്ങ് ആയിരിക്കും സുൽത്താൻ ആലാവുദ്ദീൻ ഖിൽജിയായി എത്തുക. റാണി പദ്മാവതിയുടെ ഭർത്താവ് രാജാ റാവൽ രത്തൻ സിങ്ങായി വേഷമിടുക ഷാഹിദ് കപൂർ ആയിരിക്കും.

എന്നാൽ ചിത്രത്തിൽ അഭിനയിക്കണമെങ്കിൽ താരത്തിന് ഒരു നിബന്ധനയുണ്ട്. റൺവീർ സിങ്ങിനും തന്റെ അതേ പ്രാധാന്യം ചിത്രത്തിൽ വേണം. ഇങ്ങനെയും ഉണ്ടോ സഹതാരത്തോട് സ്‌നേഹം എന്ന് ബീ ടൗൺ ഒന്നടങ്കം ചോദിക്കുകയാണ് ഇപ്പോൾ !!

Comments

comments

youtube subcribe