കഞ്ചാവുമായി പിടിയില്‍

youth arrested with cannabis

കഞ്ചാവുമായി യുവാവ് പോലീസ് പിടിയിലായി. പാലക്കാട് കൊപ്പം സ്വദേശി ആല്‍ഫാ ഹൗസില്‍ നൗഷെറിന്‍ (25) ആണ് 250 ഗ്രാം കഞ്ചാവുമായി ഷാഡോ പോലീസിന്റെ പിടിയിലായത്.

ഷാഡോ സബ് ഇന്‍സ്‌പെക്ടര്‍ വി.ഗോപകുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.

കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് എറണാകുളം ടൗണ്‍ നോര്‍ത്ത് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്. സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ജി.ബാബുകുമാറിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ഷാഡോ അഡീഷണല്‍ എസ്.ഐ നിത്യാനന്ദ പൈ, സിവില്‍ പോലീസ് ഓഫീസര്‍മാരായ ആന്റണി മോഹന്‍, സാനു, വിനോദ്, വേണു, യൂസഫ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY