കൺസ്ട്രക്ഷൻ തൊഴിലാളിയ്ക്ക് ദുബായിൽ സമ്മാനമായി ലഭിച്ചത് 10ലക്ഷം ദിർഹം

യുഎഇ കേന്ദ്രീകരിച്ചുള്ള മണി ട്രാൻസ്ഫർ കമ്പനി അൽ അൻസാരി എക്സ്ചേഞ്ചിന്റെ മൂന്നമാത് മില്യണയറെ പ്രഖ്യാപിച്ചു. അൽ അൻസാരി റിവാഡ്സ് സമ്മർ പ്രൊമോഷൻ 2016 ആണ് മൂന്നാമത് മില്യണയറായി ഇന്ത്യക്കാരനായ നന്നക്കു യാധവിനെ തെരഞ്ഞെടുത്തത്. കൺസ്ട്രക്ഷൻ തൊഴിലാളിയാണ് ഇദ്ദേഹം.
36 കാരനായ യാധവ് 2012 ലാണ് ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബത്തെ പുലർത്താൻ ദുബായിലെത്തിയത്. 10ലക്ഷം ദിർഹമാണ് സമ്മാനത്തുക. ഇത് ഏകദേശം ഒരു കോടി എൺപത് ലക്ഷം രൂപയാണ്.
അപ്രതീക്ഷിതമായി ലഭിച്ച സമ്മാനത്തിന്റെ നടുക്കത്തിലാണ് യാധവ്. തന്റെ സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ് ഇതെന്നും കുടുംബത്തിന് സുരക്ഷിതമായ ജീവിതം ഉറപ്പുവരുത്താനാകുമെന്നുള്ള പ്രതീക്ഷയിലാണ് ഇപ്പോൾ താനെന്നും അദ്ദേഹം പറഞ്ഞു. സ്വപ്ന നഗരമായാണ് താൻ ദുബായിയെ കാണുന്നത്.
നിരവധി സാധ്യതകൾ തുറന്നുതരുന്ന, എല്ലാം കൈപ്പിടിയിലൊതുക്കുന്നവരുടെ നഗരമാണ് ദുബായ് എന്നും യാധവ്. ഒരു രാത്രികൊണ്ട് മില്യണയർ ആകുമെന്ന് കരുതിയതല്ല, ഒരു മില്യൺ ദിർഹം എത്ര ഇന്ത്യൻ രൂപയാണെന്ന് എനിക്കറിയില്ല, അൽ അൻസാരി എക്സ്ചേഞ്ചിന് നന്ദി അറിയിച്ചുകൊണ്ട് യാധവ് പറഞ്ഞു. അൽഅൻസാരി എക്ചേഞ്ച് കമ്പനിയുടെ മൂന്നാമത് മില്യണയർ ആണ് യാധവ്.
അൽ അൻസാരി ഗ്രൂപ്പിന്റെ സമ്മാനത്തുകകൊണ്ട് ചിലരുടെയെങ്കിലും ജീവിതത്തിൽ മാറ്റം വരുത്താനാകുമെന്നതിൽ സന്തോഷമുണ്ടെന്നും എല്ലാ വിജയികളെയും ആശംസിക്കുന്നതായും അൽഅൻസാരി എക്ചേഞ്ച് ജനറൽ മാനേജർ റഷീദ് അലി അൽ അൻസാരി പറഞ്ഞു.
എല്ലാ വർഷവും മില്യണറായി പുതിയ വിജയിയെ കണ്ടെത്തുമെന്നും അവരുടെ ജീവിതം ഈ സംരംഭംകൊണ്ട് എങ്ങനെ മാറുന്നുവെന്ന് നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ രാജ്യക്കാരായ തെരഞ്ഞെടുത്ത 22 പേർക്ക് ഒരു ലക്ഷം രൂപ വീതവും കമ്പനി സമ്മാനമായി നൽകി. 2016 ഓഗസ്റ്റ് 24 ന് ദുബായിലെ ഡസിറ്റ് താനി ഹോട്ടലിൽ നടന്ന പരിപാടിയിൽ കമ്പനി മില്യണയർ ഉൾപ്പെടെ മറ്റ് 22 വിജയുകളെയും പ്രഖ്യാപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here