ജണ്ട്, മാല, നാരങ്ങാ ഒന്നും നൽകി സ്വീകരിക്കരുതേ …

kadakampalli surendran

കടകംപള്ളി സുരേന്ദ്രൻ മന്ത്രിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട എല്ലാ പൊതുപരിപാടികളിൽ അതിഥികളെ സ്വീകരിക്കാൻ പൂച്ചെണ്ടും മറ്റും ഒഴിവാക്കി സഹകരിക്കാൻ ആഹ്വാനം ചെയ്യുന്ന പോസ്റ്റ് പക്ഷെ ശ്രദ്ധേയമാകുന്നത് അതിലെ മറ്റൊരു നിർദേശത്തെ മുൻ നിർത്തിയാണ്. പകരം എൽഇഡി ബൾബുകൾ നൽകി സ്വീകരിക്കാനാണ് മന്ത്രി ആഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്യുന്നത്.

വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട എല്ലാ പൊതുപരിപാടികളിലും അതിഥിതികളെ സ്വീകരിക്കാൻ പൂച്ചെണ്ടും മററു നൽകുന്നത് ഒഴിവാക്കി എൽഇഡി ബൾബുകൾ നൽകണമെന്നാണ് മന്ത്രിയുടെ ആവശ്യം. ഫേസ്ബുക്കിലൂടെയാണ് കടകംപളളി ഈ ആവശ്യം ഉന്നയിക്കുന്നത്.

ഊർജ്ജസംരക്ഷണത്തിനായി എൽ.ഇ.ഡി ഉപഭോഗം പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ നയത്തിന്റെ ഭാഗമായി കണ്ട് എല്ലാ ജീവനക്കാരും ഇതോടൊപ്പം സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി കുറിച്ചു.

പരിസ്ഥിതി സൗഹൃദമാണെന്നത് കൂടി കണക്കിലെടുത്താണ് ഈ തീരുമാനം. കാഞ്ഞങ്ങാട് സബ്‌സ്റ്റേഷൻ ഉദ്ഘാടനവേളയിലാണ് ഇത്തരത്തിൽ ഒരു സാധ്യതയെ കുറിച്ച ആദ്യമായി ആലോചിക്കുന്നതെന്നും കടകംപള്ളി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട എല്ലാ പൊതുപരിപാടികളിലും അതിഥികളെ സ്വീകരിക്കാൻ പൂച്ചെണ്ടും മറ്റും നൽകുന്നത് ഒഴുവാക്കി എൽ.ഇ.ഡി ബൾബുകൾ നൽകുന്നതായിരിക്കും ഉചിതം. ഊർജ്ജസംരക്ഷണത്തിനായി എൽ.ഇ.ഡി ഉപഭോഗം പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ നയത്തിന്റെ ഭാഗമായി കണ്ട് എല്ലാ ജീവനക്കാരും ഇതൊടൊപ്പം സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പരിസ്ഥിതി സൗഹൃദമാണെന്നത് കൂടി കണക്കിലെടുത്താണ് ഈ തീരുമാനം. കാഞ്ഞങ്ങാട് സബ്സ്റ്റേഷൻ ഉദ്ഘാടനവേളയിലാണ് ഇത്തരത്തിൽ ഒരു സാധ്യതയെ കുറിച്ച ആദ്യമായി ആലോചിക്കുന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE