അറിയാം കൊക്കറ്റൂ പക്ഷികളെ കുറിച്ച് കൂടുതൽ

വെളുത്ത തൂവലുകളും മഞ്ഞ തലപ്പാവും ആണ് കൊക്കറ്റൂ പക്ഷികളുടെ പ്രത്യേകത. 12 മുതൽ 27 വരെയാണ് ഇവയുടെ നീളം. 40 വർഷത്തോളം വരെ ആയുസ്സുള്ള ഇവ വീട്ടിൽ വളർത്താൻ ഏറ്റവും അനുയോജ്യമായ ഇനമാണ്. ശബ്ദം അനുകരിക്കാൻ മിടുക്കരാണ് ഇവർ.

ഒരു കൊച്ച് കുഞ്ഞിനെ പോലെയാണ് കൊക്കറ്റൂകളുടെ സ്വഭാവം. ശ്രദ്ധയാകർഷിക്കാനും , താലോലിക്കപ്പെടാനും ഇവർക്ക് വളരെ ഇഷ്ടമാണ്. കളിക്കാൻ വളരെ ഇഷ്ടമുള്ള ഇവർക്ക് സോഫ്റ്റ് ടോയ്‌സ് ചവയ്ക്കുന്നതാണ് പ്രധാന ഹോബി. ഉച്ചത്തിലുള്ള ഇവയുടെ സംസാരം മറ്റൊരു ആകർഷണമാണ്.

മൊത്തം 21 തരം കൊക്കറ്റൂകളാണ് ലോകത്തുള്ളത്. വെള്ളയും ചുവപ്പും കലർന്ന കൊക്കറ്റൂവിനും, മഞ്ഞ തലപ്പാവണിഞ്ഞ കോക്കറ്റൂവിനുമാണ് ആവശ്യക്കാർ ഏറെ.

NO COMMENTS

LEAVE A REPLY