ഇനി ട്രൗസറല്ല ബ്രൗൺ പാന്റ്…!

കാക്കി ട്രൗസറിന്റെ പേര് പറഞ്ഞ് ഇനി ആർഎസ്എസ് കാരെ കളിയാക്കാമെന്ന കരുതേണ്ട. കാക്കി ട്രൗസർ മാറ്റി സംഘം ബ്രൗൺ പാൻസ് ആക്കിയിരിക്കുന്നു. ഒക്ടോബർ 11 മുതലാണ് ഒമ്പത് പതിറ്റാണ്ടായി പിന്തുടരുന്ന കാക്കി വേഷം ആർഎസ്എസ് ഉപേക്ഷിക്കുന്നത്.

മാർച്ചിൽ നടന്ന ഉന്നതാധികാര സമിതി യോഗത്തിൽ യൂണിഫോം മാറ്റുന്നത് സംബന്ധിച്ച നിർണായക തീരുമാമെടുത്തിരുന്നു. കാക്കി നിക്കർ, വെള്ള ഷർട്ട്. കറുത്ത തൊപ്പി ബ്രൗൺ സോക്‌സ്, മുളവടി എന്നിവ ചേരുന്നതാണ് ആർഎസ്എസിന്റെ ഔദ്യോഗിക വേഷമായ ഗണവേഷം. ഇതിൽ കാക്കി നിക്കറിന് പകരമാണ് ബ്രൗൺ പാന്റ്‌സ്.

ആർ.എസ്.എസ് സ്ഥാപക ദിനമായ ഒക്ടോബർ 11ലെ വിജയദശമി ദിനത്തിൽ പുതിയ യൂണിഫോം പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്. നാഗ്പൂരിൽ സംഘടനയുടെ ആസ്ഥാനത്ത് നടക്കുന്ന വിജയദശമി ആഘോഷത്തിൽ ബ്രൗൺ പാൻറ്‌സ് ധരിച്ചാകും സർസംഘ ചാലക് മോഹൻ ഭഗവത് സ്വയം സേവകരെ അഭിസംബോധന ചെയ്യുക എന്നും റിപ്പോർട്ടുണ്ട്.

നിലവിൽ രണ്ട് ലക്ഷത്തോളം ബ്രൗൺ പാൻറുകൾ സംഘടനയുടെ വിവിധ കാര്യാലയങ്ങളിൽ എത്തിച്ചതായി സംഘടനാ വക്താവ് മൻമോഹൻ വൈദ്യ മാധ്യമങ്ങളെ അറിയിച്ചു. രാജസ്ഥാനിലെ ഭിൽവാരയിൽ നിന്നാണ്് യൂണിഫോമിനുള്ള തുണി ശേഖരിച്ചത്. മാറ്റത്തിന് മുന്നോടിയായി ഒരെണ്ണത്തിന് 250 രൂപ നിരക്കിൽ ഏഴു ലക്ഷം പാന്റ്‌സുകൾ സ്വയംസേവകർക്ക് വിതരണം ചെയ്യും.

NO COMMENTS

LEAVE A REPLY