ട്രെയിൻ പാളം തെറ്റിയ സംഭവം; ഉദ്യോഗസ്ഥന്റെ സസ്‌പെൻഷൻ പിൻവലിച്ചു

അങ്കമാലിയിൽ ട്രെയിൻ പാളം തെറ്റിയ സംഭവത്തിൽ റെയിൽവേ ഉദ്യോഗസ്ഥന്റെ സസ്‌പെൻഷൻ പിൻവലിച്ചു. ആലുവയിലെ പെർമനന്റ് വേ ഇൻസ്‌പെക്ടറായ ഉണ്ണികൃഷ്ണന്റെ സസ്‌പെൻഷനാണ് പിൻവലിച്ചത്. ഉയർന്ന ഉദ്യോഗസ്ഥരുടെ പിഴവുകൾ മറച്ചുവെച്ച് കീഴുദ്യോഗസ്ഥരെ ബലിയാടാക്കുന്നതിനെതിരെ ജീവനക്കാർ നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് സസ്‌പെൻഷൻ പിൻവലിച്ചത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ട്രെയിൻ പാളം തെറ്റിയിരുന്നു. ഇതിനെ തുടർന്നാണ് ഉണ്ണികൃഷ്ണനെ സസ്‌പെന്റ് ചെയ്തത്. എന്നാൽ പാളത്തിൽ വിള്ളലുകൾ ഉണ്ടായിരുന്നെന്നും ഇത് മേലുദ്യോഗസ്ഥരെ അറിയിച്ചതാണെന്നും റെയിൽവേ ജീവനക്കാരുടെ സംഘടന അറിയിച്ചിരുന്നു. എന്നാൽ ഇത് മേലുദ്യോഗസ്ഥർ ഇത് വേണ്ട ഗൗരവത്തിലെടുക്കാതെ തള്ളുകയായിരു ന്നെന്നും ഇവർ ആരോപിച്ചിരുന്നു.

angamali train accident,  karukutti

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE