കസബയ്‌ക്കെതിരെ കേസ് എടുത്ത് കസബ പോലീസ്

സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശങ്ങളും ദൃശ്യങ്ങളും ഉണ്ടെന്ന പരാതിയെ തുടർന്ന് കോഴിക്കോട് കസബ പോലീസ് മമ്മൂട്ടി ചിത്രം കസബയ്‌ക്കെതിരെ കേസെടുത്തു. കസബ സിനിമയുടെ നിർമ്മാതാവിനും വിതരണക്കാരനും ചിത്രം പ്രദർശിപ്പിച്ച ശ്രീ തിയേറ്ററിനും എതിരെയാണ് കേസ്.

ആരോപണം ശരിയാണോ എന്ന് പരിശോധിക്കുന്നതിനായി വനിതാ തഹസിൽദാർ ചിത്രംകണ്ട് സാക്ഷ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് പോലീസ് ജില്ലാ കലക്ടർക്ക് അപേക്ഷ നൽകിയിട്ടുമ്ട്. എന്നാൽ തഹസിൽദാറുടെ സേവനം ലഭിക്കാതെ കേസ് അന്വേഷണം അനിശ്ചിതത്വത്തിലായിരുന്നു.

തുടർന്ന് പോലീസ് തന്നെ ചിത്രം കണ്ട് ആരോപണം ശരിയാണെന്ന് വ്യക്തമാക്കിയ തോടെയാണ് ഐപിസി 292ആം വകുപ്പ് പ്രകാരം കേസെടുത്തത്. ഛായാഗ്രഹണ നിയമത്തിലെ 7ആം വകുപ്പ് പ്രകാരവും കേസ് എടുത്തിട്ടുണ്ട്.

നവാഗതനായ നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടി പോലീസ് വേഷത്തിലാണ് എത്തുന്നത്. ചിത്രം റിലീസ് ചെയ്തതുമുതൽ ചിത്ത്രത്തിൽ സ്ത്രീകളെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപണം ഉയർന്നിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE