സെലിബ്രിറ്റികളെ ജാഗ്രത, നിങ്ങളെ ജയിലിലിടാൻ നിയമമുണ്ട്

0
303

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം ചെയ്യുന്ന സെലിബ്രിറ്റികൾക്ക് ശിക്ഷ നൽകാൻ നിയമം കൊണ്ടുവരാൻ നീക്കം. അഞ്ച് വർഷം വരെ തടവും 50 ലക്ഷം രൂപ പിഴയും ചുമത്താവുന്ന നിയമം പ്രാബല്യത്തിൽ കൊണ്ടുവരാനാണ് നീക്കം നടക്കുന്നത്.

30 വർഷം പഴരക്കമുള്ള ഉപഭോക്തൃ നിയമം നവീകരിക്കുന്നതിനായി 2015ൽ പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി രൂപീകരിച്ചരുന്നു. ഈ കമ്മിറ്റി മുന്നോട്ട് വെച്ച റിപ്പോർട്ടുകളിലാണ് നിർദ്ദേശം. മന്ത്രിമാരടങ്ങുന്നതാണ് കമ്മിറ്റി.

കമ്മിറ്റി റിപ്പോർട്ട് പഠിച്ചതിന് ശേഷം ഉപഭോക്തൃ മന്ത്രാലയവും ഈ നിർദേശം അംഗീകരിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ അഭിനയിക്കുന്ന സെലിബ്രിറ്റികൾക്ക് തടവും പിഴയും നൽകുന്ന കാര്യത്തിൽ എല്ലാ മന്ത്രാലയങ്ങൾക്കും യോജിപ്പാണ് ഉള്ളത്. കമ്പനികളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനോ റദ്ദ് ചെയ്യാനോ വ്യവസ്ഥ ചെയ്യുന്ന നിയമമായിരിക്കും നിലവിൽ വരിക.

NO COMMENTS

LEAVE A REPLY