ഡെൽഹിയിൽ കനത്ത മഴ, യാത്രക്കാർ ദുരിതത്തിൽ

കനത്ത മഴയും ട്രാഫിക് ബ്ലോക്കും ഡെൽഹിയിൽ യാത്രാ ദുരിതത്തിൽ പെട്ട് ജനങ്ങൾ. ട്രെയിൻ വിമാന ഗതാഗതവും മഴയെ തുടർന്ന തടസ്സപ്പെട്ടു.
മഴ കനത്തതോടെ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോൺ കെറി പങ്കെടുക്കാനിരുന്ന പരിപാടികളിൽ ഒരു മണിക്കൂറോളം വൈകി മാത്രമാണ് ആരംഭിക്കുക. സിസ്ഗൻജ് ഗുരുഘ്വാര, ജമാ മസ്ജിദ്, ഗൗരി ശങ്കർ ക്ഷേത്രം എന്നിവിടങ്ങളിലെ ജോൺ കെറിയുടെ സന്ദർശനവും മഴ മൂലം ഒഴിവാക്കി.

മഴ കനത്തതോടെ ശക്തമായ ട്രാഫിക് ബ്ലോക്കിൽ പെട്ട് ഓഫീസുകളിലും സ്‌കൂളുകളിലും എത്താനാകാതെ കുഴയുകയാണ് ഡെൽഹിക്കാർ.

NO COMMENTS

LEAVE A REPLY