യു.എ.ഇ.യിൽ മലയാളികൾ ഭക്ഷണമില്ലാതെ കുടുങ്ങിക്കിടക്കുന്നു;എമിറ്റേസ് എഞ്ചിനീയറിങ് കമ്പനി മുങ്ങുന്നു

0
130
അഞ്ചു മാസമായി ശമ്പളം ഇല്ല ; ഇപ്പോൾ ഭക്ഷണവും വെള്ളവും ഇല്ല

കടുത്ത തൊഴിൽ കുഴപ്പത്തെ തുടർന്ന് യു.എ.ഇയിലെ എമിറ്റേസ് എഞ്ചിനീയറിങ് കമ്പനിയിലെ ജീവനക്കാരുടെ ലേബർ ക്യാമ്പുകൾ ദുരിതത്തിൽ.

ശമ്പളവും , ഭക്ഷണവും ഇല്ലാതെ മലയാളികൾ അടക്കം നിരവധി പേരാണ് ഇവിടെ കുടുങ്ങി കിടക്കുന്നത്.

emirates eng comp 1കുടുങ്ങിക്കിടക്കുന്ന മലയാളികളിൽ വിക്രം, സജീവ്, പ്രസാദ്, റഹീം  , മനോജ് എന്നിവരുൾപ്പെടെ 35 പേർ ഉണ്ടെന്നാണ് റിപ്പോർട്ട്.

കേരളത്തിൽ ആലപ്പുഴ ജില്ലാ കായംകുളം സ്വദേശിയായ ശ്രീകുമാർ ശിവരാമക്കുറുപ്പിന്റെയും, തിരുവനന്തപുരം  വെഞ്ഞാറമൂട്  സ്വദേശികളായ വാസു സുധികുമാറിന്റെയും, ഹാപ്പി സുധികുമാറിന്റെയും   ഉടമസ്ഥതയിലുള്ളതാണ് എമിറ്റേസ് എഞ്ചിനീയറിങ് കമ്പനി.വരുമാനം നിലച്ച്  പ്രതിസന്ധിയിലായതിനാല്‍ ശമ്പളം വൈകുമെന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാൽ മാസങ്ങൾ കഴിഞ്ഞതോടെ തരാൻ നിർവാഹമില്ല എന്നായി.

എന്നാൽ അപ്പോഴൊക്കെ ലേബർ കാമ്പിൽ ഭക്ഷണം ലഭ്യമായിരുന്നു. ഇപ്പോൾ കഴിഞ്ഞ കുറെ ദിവസങ്ങളായി അതും നിലച്ചു. അതോടെയാണ്  തൊഴിൽ കുഴപ്പങ്ങൾ   മറ നീക്കി പുറത്തു വന്നത്.

നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റിനുള്ള പണം പോലും  കമ്പനി  ഉടമകൾ  നൽകിയില്ല  എന്നും  പരാതി  ഉണ്ട്.

 

 

 

 

 

NO COMMENTS

LEAVE A REPLY