അനധികൃത സ്വത്ത് സമ്പാദനം; സിഡ്‌കോ മുൻ എംഡിയുടെ വീട്ടിൽ റെയ്ഡ്

അനധികൃത സ്വത്തുസമ്പാദന കേസിൽ സിഡ്‌കോ മുൻ എം.ഡി സജി ബഷീറിൻറെ വീട്ടിൽ റെയ്ഡ്. സജി ബഷീറിൻറെ പേരൂർക്കട മണ്ണാംമൂലയിലെ വസതിയിലാണ് പ്രത്യേക സംഘം റെയ്ഡ് നടത്തിയത്.

സിഡ്‌കോ എം.ഡിയായിരിക്കെ സജി ബഷീർ 23 ലക്ഷം അനധികൃതമായി സമ്പാദിച്ചതായി പ്രാഥമിക അന്വേഷണത്തിൽ വിജിലൻസ് കണ്ടെത്തിയിരുന്നു. സജിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി വരികയായിരുന്നു. തെളിവെടുപ്പിൻറെ ഭാഗമായാണ് രാവിലെ റെയ്ഡ് നടന്നത്.

സിഡ്‌കോയിൽ നിയമനം വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെന്നാണ് സജിക്കെതിരായ ആരോപണം. ചെറുകിട വ്യവസായങ്ങളുടെ വളർച്ചക്കും ഉന്നമനത്തിനും വേണ്ടി 1975ൽ സ്ഥാപിതമായ വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമാണ് സംസ്ഥാന ചെറുകിട വ്യവസായ കോർപറേഷൻ (സിഡ്‌കോ).

NO COMMENTS

LEAVE A REPLY