രണ്ടര വയസ്സുള്ള കുഞ്ഞിനോട് ക്രൂരത കാട്ടിയ സി. ഐ.ക്കെതിരെ നടപടി വേണമെന്ന് രമേശ് ചെന്നിത്തല

Ramesh-Chennithala

പത്തനംതിട്ട ജില്ലയിലെ റാന്നി ചെമ്പന്‍മുടിയില്‍ പാറമട സമരത്തില്‍ അറസ്റ്റിലായ ദമ്പതികളുടെ രണ്ടര വയസ് മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനോട് ക്രൂരത കാണിച്ച റാന്നി സി ഐയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സെപ്തംബര്‍ നാലിന് ചെമ്പന്‍മുടിയിലെ സമരഭൂമി പ്രതിപക്ഷ നേതാവ് സന്ദര്‍ശിക്കും.

കഴിഞ്ഞ ദിവസം ചെമ്പന്‍മുടിയില്‍ നിന്നുള്ള പാറ നീക്കം തടഞ്ഞ നാട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് പിഞ്ചുകുഞ്ഞിനോട് പൊലീസ് ക്രൂരത കാണിച്ചത്.

കസ്റ്റഡിയിലെടുത്ത അമ്മയുടെ അടുത്തേക്ക് വിശന്നപ്പോള്‍ ഓടിച്ചെന്ന പിഞ്ചുകുഞ്ഞിനെ സി ഐ പുറത്തേക്ക് പിടിച്ചെറിഞ്ഞത് മനുഷ്യത്വരഹിതമായ നടപടിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പേടിച്ചരണ്ട കുഞ്ഞ് വാവിട്ട് കരഞ്ഞു. പിഞ്ചുകുഞ്ഞിനോട് പോലും പൊലീസ് ഇത്ര ക്രൂരത കാട്ടാമോ? രമേശ് ചെന്നിത്തല ചോദിച്ചു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE