നിലവിളക്ക് പരാമർശം; വിശദീകരണവുമായി ഷൊർണ്ണൂർ എംഎൽഎ

നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ട പരാമർശത്തിന് വിശദീകകണവുമായി ഷൊർണ്ണൂർ എംഎൽഎ പി കെ ശശി. വെളിച്ചം ഒരു മതത്തിന്റെയോ അധികാരകത്തിന്റെയോ ചിഹ്നമല്ല. സംസ്‌കാരത്തിന്റെ ഭാഗമാണ് പി കെ ശശി പറഞ്ഞു.

അത് നിഷേധിക്കണമെന്ന് കമ്യൂണിസ്റ്റ് പാർട്ടി ഇതുവരെ പറഞ്ഞിട്ടില്ല. മന്ത്രി സുധാകരന്റെ പ്രസ്ഥാവന ശ്രദ്ധയിൽപെട്ടില്ലെന്നും അദ്ദേഹവുമായി അഭിപ്രായ വ്യത്യാസമില്ലെന്നും ശശി പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു.

നിലവിളക്ക് കൊളുത്താൻ ആരെയും നിർബന്ധിക്കരുതെന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്റെ പ്രസ്താവനക്കെതിരെയാണ് പി.കെ ശശി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. നിലവിളക്ക് കൊളുത്തേണ്ടെന്ന് ഏത് തമ്പുരാൻ പറഞ്ഞാലും താൻ വിളക്ക് കൊളുത്തുമെന്നായി ശശി.

സർക്കാർ പരിപാടികളിൽ പ്രാർത്ഥനയും നിലവിളക്ക് കൊളുത്തലും വേണ്ടെന്നും നിലവിളക്ക് കൊളുത്തേണ്ടെന്ന് പറയുന്നതിനെ എതിർക്കുന്നവരുടെ ഉള്ളിൽ ബ്രാഹ്മണ മേധാവിത്വമാണെന്നും കഴിഞ്ഞ ദിവസം ജി സുധാകരൻ ആലപ്പുഴയിൽ പറഞ്ഞിരുന്നു.

ഇതിനെ എതിർത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അടക്കം നിരവധി പേർ രംഗത്തെത്തുകയും സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE