കെ എം മാണിക്കെതിരെ എഫ്‌ഐആർ

0
k-m-mani-serious

മുൻ ധനകാര്യമന്ത്രി കെ എം മാണിക്കെതിരെ വിജിലൻസ് എഫ്‌ഐആർ. കോഴി കച്ചവടക്കാരുടേയും ആയുർവ്വേദ ഉത്പന്ന കമ്പനികളുടെയും നികുതി വെട്ടിപ്പ് എഴുതിത്തള്ളിയതുമായി ബന്ധപ്പെട്ട് 15കോടി രൂപയുടെ അഴിമതി നടന്നതായാണ് എഫ്‌ഐആർ.

65 കോടി രൂപയുടെ നികുതിയ്ക്ക് നിരുപാധിക സ്റ്റേ അനുവദിച്ചെന്നും ആരോപണത്തിൽ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നും വിജിലൻസ് പറഞ്ഞു. ആയുർവ്വേദ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ നികുതി നാല് ശതമാനമായി കുറച്ചതിൽ വൻഅ ഴിമതി ഉണ്ടെന്നും വിജിലൻസ് പറഞ്ഞു.

ഇന്നലെ മകളുടെ വീട്ടിൽവെച്ചാണ് വിജിലൻസ് മാണിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. തുടർന്ന് തയ്യാറാക്കിയ എഫ്.ഐ.ആർ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. മാണിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ജയചന്ദ്രനെതിരെയും കേസെടുത്തിട്ടുണ്ട്.

vigilance, K M MANI, Scam

Comments

comments

youtube subcribe