ചിയാൻ കേരളത്തിൽ !!

0

വെള്ളിത്തിരയിലെ മിന്നും താരം വിക്രം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ കണ്ടുനിന്നവർ അമ്പരന്നു. കണ്ടത് സത്യമോ എന്ന് വിശ്വസിക്കാൻ പ്രയാസം !! ഇരുമുഖന്റെ പ്രമോഷനു വേണ്ടി ഫഌവേഴ്‌സ് ടിവി ഒരുക്കിയ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.

വിമാനത്താവളത്തിൽ നിന്നും തൃപ്പൂണിത്തുറയിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ താരത്തെ വരവേറ്റത്, കഥകളി, മോഹിനിയാട്ടം തുടങ്ങി കേരളത്തിന്റെ ശാസ്ത്രീയ കലാരൂപങ്ങളുമായാണ്. ഫഌവേഴ്‌സ് ടിവിയുടെ കോമഡി സൂപ്പർ നൈറ്റിൽ പങ്കെടുത്തതിന് ശേഷം തേവരയിലെ എസ്.എച്ച് കോളേജിന്റെ ആഭിമുഖ്യത്തിൽ ഫഌവേഴ്‌സിന്റെ തന്നെ മറ്റൊരു പരിപാടിയിലും പങ്കെടുത്ത ശേഷമാണ് ചിയാൻ മടങ്ങിയത്. വ്യാഴാഴ്ച്ച രാത്രി 8:30 ന് ആണ് കോമഡി സൂപ്പർ നൈറ്റ് സംപ്രേഷ്ണം ചെയ്യുക.

ഒട്ടും തന്നെ താരജാഡയോ, പകിട്ടോ ഇല്ലാതെ കാണികളിലൊരാളായി കാണികളോടൊപ്പം ഓരോ നിമിഷവും ആഘോഷിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ ചിത്രങ്ങൾ കാണാം.

 

Comments

comments

youtube subcribe