വെള്ളിയേക്കാൾ തിളക്കം യോഗേശ്വറിന്റെ തീരുമാനത്തിന്

ലണ്ടന്‍ ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ സ്വീകരിക്കാന്‍ ഗുസ്തി താരം യോഗേശ്വര്‍ ദത്ത് വിസമ്മതിച്ചു. മത്സരത്തില്‍ വെള്ളി നേടിയ റഷ്യന്‍ താരം ബെസിക് കുദുകോവ് ഉത്തേജക പരിശോധനയില്‍ നിരോധിത മരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് യോഗേശ്വറിന്റെ വെങ്കലം വെള്ളിയായത്.

2013-ലുണ്ടായ കാറപകടത്തില്‍ കൊല്ലപ്പെട്ട ബെസിക് കുദുകോവിനോടുള്ള ആദരസൂചകമായാണ് താന്‍ മെഡല്‍ സ്വീകരിക്കാത്തതെന്ന് യോഗേശ്വര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

നാലു തവണ ലോകചാമ്പ്യനും രണ്ട് തവണ ഒളിമ്പിക് ചാമ്പ്യനുമായ ബെസിക് കുദുകോവ് മഹാനായ ഗുസ്തി താരമായിരുന്നെന്നും യോഗേശ്വര്‍ പറഞ്ഞു. വെള്ളി മെഡല്‍ കുദുകോവിന്റെ കുടുംബത്തിനു തന്നെ സൂക്ഷിക്കാമെന്നും യോഗേശ്വര്‍ അറിയിച്ചു.

ലോക ഉത്തേജക വിരുദ്ധ ഏജന്‍സി നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി റിയോ ഒളിമ്പിക്‌സിന് മുന്നോടിയായി വീണ്ടും പരിശോധന നടത്തിയപ്പോഴാണ് നിരോധിത മരുന്നിന്റെ ഉപയോഗം കണ്ടെത്തിയത്.

ലണ്ടന്‍ ഒളിമ്പിക്‌സ് സമയത്ത് ശേഖരിച്ച സാമ്പിളാണ് ഇതിനായി ഉപയോഗിച്ചത്. തുടര്‍ന്ന് കുദുകോവ് ഉള്‍പ്പെടെ അഞ്ച് ഗുസ്തി താരങ്ങള്‍ നിരോധിത മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി.

Yogeshwar Dutt  Besik Kutuzov London Olympics silver medal

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE