വിവാഹ മോചനം; ബാലയും അമൃതയും കോടതിയിൽ

0

വിവാഹമോചന ഹരജി ഫയൽ ചെയ്ത നടൻ ബാലയും ഗായിക അമൃതയും ഇന്ന് കുടുംബ കോടതിയിൽ ഹാജരായി.
കലൂർ കുടുംബ കോടതിയിലാണ് ഇരുവരും കൗൺസിലിങ്ങിനായി എത്തിയത്. കുഞ്ഞിനെ കാണണമെന്ന ബാലയുടെ ആവശ്യവും കോടതി ഇന്ന് പരിഗണിച്ചിരുന്നു.

അഞ്ച് മാസം മുമ്പാണ് അമൃതാ സുരേഷാണ് വിവാഹമോചന ഹരജി ഫയൽ ചെയ്തത്. വിവാഹമോചനവുമായി ബന്ധപ്പെട്ട് ബാല നൽകിയ ഉപഹരജിയും കോടതി പരിഗണിക്കുന്നുണ്ട്.

ബാല വിവാഹ മോചന വാർത്ത പുറത്തുവിട്ടപ്പോഴും ഇല്ലെന്നും കൊച്ചു കൊച്ചു പിണക്കങ്ങൾ മാത്രമാണെന്നുമായിരുന്നു അമൃതയുടെ വാദം. 2010 ലാണ് ബാലയും അമൃതയും വിവാഹിതരായത്. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു.

Comments

comments