നൂറാം ദിനത്തിൽ ജനങ്ങളോട് സംവദിച്ച് മുഖ്യമന്ത്രി

0

കേരള സംസ്ഥാനത്ത അധികാരമേറിയതിന്റെ നൂറാം ദിനം പ്രമാണിച്ച് സർക്കാരിന്റെ പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തി മുഖ്യമന്ത്രിയുടെ പ്രസംഗം. ആകാശവാണിയിലൂടെയാണ് അദ്ദേഹം ജനങ്ങളോട് സംവദിച്ചത്.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ

  • കുട്ടികൾക്കിടയിലെ ലഹരി തടയാൻ കർശന നടപടികൾ കൈക്കൊണ്ടുവരുന്നു.
  • ഈ മഹാവിപത്തിനെ കേരളത്തിൽ നിന്ന് പിഴുതെറിയാൻ മാതാപിതാക്കളും സർക്കാരിനൊപ്പം ചേരണം.
  • നാടിന്റെ സമഗ്രപുരോഗമനമാണ് ലക്ഷ്യമിടുന്നത്. വരും ദിനങ്ങളിൽ കൂടുതൽ ശക്തമായി മുന്നോട്ടുപോകും.
  • വിഷാംശമില്ലാത്ത പച്ചക്കറിയിലൂടെ ഭക്ഷ്യസ്വയം പര്യാപ്തത നേടിയെടുക്കണം.
  • സുസ്ഥിരവികസനത്തിനായുള്ള നിരവധി പദ്ധതികൾക്ക് തുടക്കം കുറിച്ചു.
  • മാലിന്യസംസ്‌കരണം, ഭക്ഷ്യമേഖലയിലെ സ്വയം പര്യാപ്തത എന്നീ വിഷയങ്ങളും മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ പരാമർശിക്കപ്പെട്ടു

Comments

comments

youtube subcribe