ജിയോ 50 രൂപയ്ക്ക് ഒരു ജിബി; വ്യാജ പ്രചരണമോ

- ജിതി രാജ്

കൊട്ടിഘോഷിച്ചെത്തിയ റിലയൻസ് ജിയോ താരിഫ് പ്ലാൻ എത്ര പേർ വായിച്ചു. നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന ഓഫറുകൾ സത്യമായിരിക്കാം എന്നാൽ യാഥാർത്ഥ്യം അതുതന്നെയാണോ ?

ഡിസംബർ 31 വരെ ഇന്റെർനെറ്റ് സൗകര്യം പൂർണ്ണമായും സൗജന്യമായി നൽകുന്ന ജിയോ, ശേഷം 50 രൂപയ്ക്ക് 1 ജിബി നൽകുമെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ താരിഫ് പ്ലാനിൽ എവിടെയും ഒരു ജിബിയ്ക്ക് 50 രൂപ എന്ന് പറയുന്നുമില്ല. പകരം ഇന്റർനെറ്റിനായി മിനിമം റീച്ചാർജായി നൽകുന്നത് 149 രൂപയ്ക്ക് 0.3 ജിബി, അതായത് വെറും 300 എംബി.

gb
അപ്പോൾ എവിടെയാണ് റിലയൻസ്‌ ജിയോ 50 രൂപയ്ക്ക് 1 ജിബി നൽകുന്നത്…? വാഗ്ദാനങ്ങളിൽ തെറ്റില്ല നമ്മൾ മനസ്സിലാക്കിയതിൽ തെറ്റുണ്ട് താനും.

999 രൂപയ്ക്ക് റീച്ചാർജ് ചെയ്യുമ്പോൾ വൈഫൈ ഹോട്‌സ്‌പോട്ടിന് പരമാവധി ലഭിക്കുന്നത് 28 ദിവസത്തേക്ക് 20 ജിബിയാണ്. അതിൽ ഓരോ ജിബിയ്ക്കും 50 രൂപ എന്ന നിരക്കിലാണ് ഉപഭോക്താവിന് ലഭിക്കുന്നത്. ഇത് താരിഫ് പ്ലാനിൽ എവിടെയും പറയുന്നുമില്ല. 50 രൂപ നൽകി ഒരു ഉപഭോക്താവിനും ഒരു ജിബി സ്വന്തമാക്കാൻ കഴിയുകയുമില്ല.

പിന്നെ എവിടെയാണ് 50 രൂപയ്ക്ക് ഒരു ജിബി ഇന്റെർനെറ്റ് ഡേറ്റ ലഭ്യമാകുന്നത്….!

Reliance, Reliance Jio, Mobile Tariff

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews