റോബര്‍ട്ട് വദ്ര ഉള്‍പ്പെട്ട ഭൂമിയിടപാട് കേസില്‍ ക്രമക്കേടെന്ന് അന്വേഷണ റിപ്പോര്‍ട്ട്

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വാദ്ര ഉൾപ്പെട്ട ഭൂമിയിടപാട് കേസിൽ ക്രമക്കേടുണ്ടെന്ന് ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട്. ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എസ്.എൻ ധിൻഗ്ര ഹരിയാന സർക്കാറിന് സമർപ്പിച്ച ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. 182 പേജുള്ള റിപ്പോർട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ഹരിയാനയിലെ ഗുഡ്‌ഗാവിൽ നടത്തിയ 3.53 ഏക്കർ ഭൂമിയിടപാടിൽ കൃത്രിമരേഖകൾ ഉണ്ടാക്കി വൻതുക സമ്പാദിച്ചെന്നാണ് വദ്രയ്ക്കെതിരെ ഉയര്‍ന്ന ആരോപണം.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE