നടൻ ശ്രീജിത്ത് രവി പോലീസ് കസ്റ്റഡിയിൽ

പെൺകുട്ടികളോട് മോശമായി പെരുമാറിയെന്ന് കാണിച്ച് നൽകിയ പരാതിയിൽ നടൻ ശ്രീജിത്ത് രവി പോലീസ് കസ്റ്റഡിയിൽ.

പാലക്കാട് പത്തിരിപ്പാലയിൽ കാറിൽ എത്തിയ നടൻ പെൺകുട്ടിക ൾക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ചെന്നും തുടർന്ന് സെൽഫി എടുത്തെ ന്നുമാണ് പെൺകുട്ടികൾ ശ്രീജിത്ത് രവിയ്‌ക്കെതിരെ പരാതി നൽകി യിരിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് ശ്രീജിത്ത് രവിയുടെ KL 08 BE 9054 എന്ന നമ്പറിലുള്ള നിസാൻ ഡാറ്റ്‌സൺ മോഡൽ കാറിലെത്തിയ ആൾ പെൺകുട്ടികൾക്ക് നേരെ നഗ്നത പ്രദർശിപ്പിക്കുകയും പെൺകുട്ടികൾ കൂടി ഉൾപ്പെടുന്ന രീതിയിൽ സെൽഫി എടുക്കുകയും ചെയ്തത്. തുടർ ന്ന് 15 ഓളം പെൺകുട്ടികളാണ് സംഭവത്തിൽ പ്രിൻസിപ്പൽക്കുമുന്നി ൽ പരാതി നൽകിയത്.

വണ്ടി നമ്പർ ഉപയോഗിച്ചാണ് ഇത് ശ്രീജിത്ത് രവിയുടെ കാറാണെന്ന് കണ്ടെത്തിയത്. പിന്നീട് കുട്ടികൾ ശ്രീജിത്ത് രവിയെ തിരിച്ചറിയുക യും ചെയ്തതോടെയാണ് താരത്തിനെതിരെ കേസ് നൽകിയത്. തുടർ ന്ന് ശ്രീജിത്ത് രവിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. എന്നാൽ താൻ നിരപരാതിയാണെന്നും പെൺകുട്ടികളോട് മോശമായി പെരുമാ റിയത് താനല്ലെന്നും ശ്രീജിത്ത് രവി പ്രതികരിച്ചിരുന്നു.

അതേ സമയം പോലീസ് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് പെൺ കുട്ടികളിലൊരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതും ഏറെ വിവാദമായി രുന്നു.

Sreejith RAvi, Molestation, IPC

NO COMMENTS

LEAVE A REPLY