വിശ്വാസവഞ്ചകരെ ശിക്ഷിക്കാൻ തനിക്ക് അധികാരമില്ല, തുറന്ന് പറഞ്ഞ് സുഷമ സ്വരാജ്

0
Sushma-swaraj

ട്വിറ്ററിൽ സജീവമാണ് വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ്. ട്വിറ്ററിലൂടെ പ്രശ്‌ന പരിഹാരത്തിന് കഴിവതും ശ്രമിക്കാറുമുണ്ട്. എന്നാൽ ഇതാ ഒരു സ്ത്രീ തന്റെ ആവശ്യം അറിയിച്ചപ്പോൾ തന്റെ നിസ്സാഹായത തുറന്ന് പറഞ്ഞിരിക്കുകയാണ് മന്ത്രി.

അമ്മയുടെ മരണത്തെ തുടർന്ന് ഇന്ത്യയിലെത്തിയ താൻ, ഈ അവസ്ഥയിൽ ഭർത്താവിന്റെ തായ് ഗേൾഫ്രണ്ടും ഡെൽഹിയിലെത്തി യതായി കണ്ടു എന്നായിരുന്നു ട്വീറ്റ്. കോളർ ഐഡിയിലൂടെ അവർ ഇന്ത്യയുലുണ്ടെന്ന് മനസ്സിലാക്കി. എന്നാൽ പേരറിയില്ലെന്നും ഈ പെൺകുട്ടിയെ കണ്ടെത്താൻ സഹായിക്കണമെന്നുമാണ് ട്വീറ്റിൽ ഫറഞ്ഞത്

നിരവധി പോസ്റ്റുകൾ വന്നതോടെ സുഷമ സ്വരാജ് മറുപടി നൽകി. നിങ്ങളോട് സഹതാപമുണ്ടെന്നും എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ വിശ്വാസവഞ്ചകരായ ഭർത്താക്കൻമാരെ ശിക്ഷിക്കാൻ തനിക്ക് അധികാരമില്ലെന്നും സുഷമ സ്വരാജ് കുറിച്ചു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe