കണ്ണൂരിൽ കാട് വെട്ടുന്നതിനിടെ ബോംബ് പൊട്ടി; ഒരാൾക്ക് പരിക്ക്

കണ്ണൂർ പേരാവൂരിൽ കാട് വെട്ടുന്നതിനിടെ ബോംബ് പൊട്ടി യുവാവിന് ഗുരുതരമായി പരിക്കേറ്റു. പാലപ്പുഴയിലെ എം പി ഹൗസിൽ അബ്ദുൾ റസാക്കിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പ് വെട്ടി വൃത്തിയാക്കുന്നതിനിടെയിലാണ് ബോംബ് പൊട്ടിയത്. സ്‌ഫോടനത്തിൽ അബ്ദുൾ റസാക്കിന് ഗുരുതരമായ പരിക്കേറ്റു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

NO COMMENTS

LEAVE A REPLY