മുത്വലാഖ് വേണമെന്ന് മുസ്ലീം വ്യക്തി നിയമ ബോർഡ്

മുത്വലാഖ് ചൊല്ലിയുള്ള വിവാഹമോചനം നിലനിർത്തണമെന്ന് മുസ്ലീം വ്യക്തി നിയമ ബോർഡ് സുപ്രീം കോടതിയിൽ. സ്ത്രീ വിരുദ്ധമെന്ന് കാണിച്ച് ത്വലാഖ് ചൊല്ലിയുള്ള വിവാഹമോചനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് മുസ്ലീം വ്യക്തി നിയമ ബോർഡ് മുത്വലാഖ് നിലനിർത്തണമെന്ന ആവശ്യവുമായി സത്യവാങ്മൂലം നൽകിയിരിക്കുന്നത്.

മുത്വലാഖ് എന്നത് മുസ്ലീം വ്യക്തി നിയമത്തിന്റെ ഭാഗമാണ്, വ്യക്തി നിയമത്തിൽ മാറ്റം വരുത്തുന്നതിനും ഇടപെടലുകൾ നടത്തുന്നതിനും കോടതിക്ക് അധികാരമില്ലെന്നും ഭരണഘടനാ അനുവാദത്തോടെയാണ് രാജ്യത്ത് വ്യക്തി നിയമം നിലനിൽക്കുന്നതെന്നും ബോർഡ് സുപ്രീം കോടതിയിൽ വ്യക്തമാക്കി. ഇതിനെതിരെയുള്ള നീക്കം ഭരണഘടനാ ലംഘനമാണെന്നും സത്യവാങ്മൂലത്തിൽ ബോർഡ് അറിയിച്ചു. ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാറിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

മുത്വലാഖിനെ എതിർത്തു കൊണ്ട് ഏതെങ്കിലും മുസ്ലീം സ്ത്രീകൾ ഹർജി നൽകുകയാണങ്കിൽ ഇത് നിർത്തലാക്കുന്ന കാര്യം പരിഗണിക്കുമെന്ന് നേരത്തെ സുപ്രീം കോടതി പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ രണ്ട് മുസ്ലീം യുവതികൾ നൽകിയ ഹർജിയിലാണ് ഇപ്പോൾ മുസ്ലീം വ്യക്തി നിയമ ബോർഡ് നിലപാട് അറിയിച്ചിരിക്കുന്നത്.

‘Court can’t interfere in religious freedom’: Muslim body on Triple Talaq

NO COMMENTS

LEAVE A REPLY