ഡിജിറ്റൽ ഡിസ്ട്രിബ്യൂഷനിൽ തരംഗമായി ഡിറ്റോ ടി വി

ടെലിവിഷൻ ഡിസ്ട്രിബ്യൂഷൻ രംഗത്ത് വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലമാണ്. സാറ്റ്‌ലൈറ്റ് കേബിൾ ഡിസ്ട്രിബ്യൂഷൻ ഡിജിറ്റൽ ഡിസ്ട്രിബ്യൂഷന് വഴിമാറിക്കൊണ്ടിരിക്കുന്നു. സീ എന്റർടെയിൻമെന്റ് നെറ്റ്‌വർക്കിന്റെ പുതിയ ഡിജിറ്റൽ ഡിസ്ട്രിബ്യൂഷൻ പ്ലാറ്റ്‌ഫോം ആണ് ഡിറ്റോ ടി വി.

സ്മാർട്ട് ഫോൺ ടാബ്ലറ്റ്, ലാപ്‌ടോപ്, സ്മാർട്ട് ടിവി, തുടങ്ങി എല്ലാ വെബ് എനാബിൾഡ് ഡിവൈസുകളിലും ഒരു പോലെ ലഭ്യമാകുന്ന ഒരു പ്ലാറ്റ്‌ഫോം ആണ് ഡിറ്റോ ടി വി. ടെലിവിഷൻ പരിപാടികൾ ഇനി മുതൽ ലൈവ് ആയും ഈ ഡിമാന്റ് ആയും ഡിറ്റോ ടി വിയിലൂടെ കാണാം.

മലയാളത്തിൽ ഫ്ളവേഴ്‌സ്, മനോരമ, ദൂർദർശൻ തുടങ്ങി നൂറോളം ഇന്ത്യൻ ചാനലുകളുമായാണ് ഡിറ്റോ ടി വി പ്രേക്ഷകരിലേക്ക് എത്തുന്നത്. ടെലിവിഷൻ പരിപാടികൾ കൂടാതെ സിനിമകളും സംഗീത പരിപാടികളും ഡിറ്റോ ടിവിയിൽ ലഭ്യമാകും.

ഡിറ്റോ ടി വി ഡോട്ട് കോം എന്ന വെബ്‌സൈറ്റിലും ആൻഡ്രോയിഡ്, ഐഒഎസ്/ വിന്റോസ് ആപ്ലിക്കേഷനുകളിലും ഡിറ്റോ ടി വി ഇപ്പോൾതന്നെ ലഭ്യമാണ്.

ditto tv a new platform for digital distribution.

NO COMMENTS

LEAVE A REPLY