ഹരിത ട്രിബ്യൂണൽ വിധിയെ സ്വാഗതം ചെയ്ത് കടന്നപ്പളളി രാമചന്ദ്രൻ

0

ഹരിത ട്രിബ്യൂണൽ വിധിയെ സ്വാഗതം ചെയ്ത് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പളളി രാമചന്ദ്രൻ. പദ്ധതിയെ സ്വാഗതം ചെയ്യുന്നതായും പദ്ധതി മുൻ നിശ്ചയിച്ച പ്രകാരം ആയിരം ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും കടന്നപ്പള്ളി പറഞ്ഞു.

നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ വിദഗ്ധസമിതിയെ രൂപീകരിക്കാനുള്ള തീരുമാനം തിരിച്ചടിയല്ലെന്നും മന്ത്രി പറഞ്ഞു.

അതേ സമയം വിധി സ്വാഗതാർഹമെന്ന് മുൻ മന്ത്രി എം വിജയകുമാറും യുഡിഎഫ് സർക്കാരിന്റെ നടപടികൾ ശരിയെന്ന് തെളിഞ്ഞുവെന്ന് മുൻ മന്ത്രി കെ ബാബുവും പറഞ്ഞു.

Kadannappalli Ramachandran, National Green Tribunal

Comments

comments

youtube subcribe