പട്ടിയോടിക്കുന്ന കുടവയറനല്ല; ഇതാണ് മഹാബലി !

പരസ്യത്തിലും , കഥകളിലും മഹാബലിയെ കുറിച്ച് ചേർക്കുന്ന ചിത്രങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ ? തനി കോമാളി , കുടവയറൻ, ചിലപ്പോൾ പട്ടിയോടിക്കും , ചിലപ്പോൾ റോഡിലെ കുഴിയിൽ വീഴും…

ഇതെവിടെ നിന്നാണ് മഹാബലിയുടെ കുടവയറൻ കോമാളി രൂപം വന്നത് എന്നറിയില്ല. പക്ഷെ സത്യം അതാവാൻ തരമില്ല എന്നാണ് പലരും വിശ്വസിക്കുന്നത്. കാരണം മഹാബലി നീതിമാനും ധർമ്മിഷ്ഠനുമായ ഒരാളായിരുന്നു. ചക്രവർത്തി ആയിരുന്നു. കരുത്തനായ അസുരനായിരുന്നു.

ഇതാ ഒരു പഴയ ചിത്രം പുറത്തു വന്നിരിക്കുന്നു. ഉത്രാടം തിരുന്നാൾ വരച്ച ചിത്രം.

mahabali

മഹാബലി തമ്പുരാൻ ഇങ്ങിനെ ഇരിക്കും എന്നാണ് ചിത്രത്തിന് അദ്ദേഹം കൊടുത്ത അടിക്കുറിപ്പ്. എന്തായാലും മഹാബലിയുടെ ഈ കരുത്തനായ രൂപം പ്രചരിക്കട്ടെ. നല്ല ചിത്രം ; നല്ല രൂപം ! ഒന്നുമില്ലേലും കേരളത്തിന്റെ ആദ്യ ബ്രാൻഡ് അംബാസിഡർ ആണദ്ദേഹം.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE