ശ്രീ നാരായണ ഗുരു ദൈവമല്ല

0
101

ശ്രീ നാരായണഗുരു ദൈവമല്ലെന്നും സാമൂഹിക പരിഷ്‌കർത്താവാണെന്നും ഹൈകോടതി. ശ്രീ നാരായണ ഗുരുവിനെ ആരാധിച്ചിരുന്ന ഗുരുമന്ദിരം അടച്ചുപൂട്ടുന്നതിനെതിരെ സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ പരാമർശം. ഇക്കാര്യത്തിൽ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെക്കുകയായിരുന്നു.

ഗുരുമന്ദിരങ്ങൾ ക്ഷേത്രമായി കാണാൻ കഴിയില്ലെന്നും ഗുരു വിഗ്രഹാരാധനയിൽ വിശ്വസിച്ചിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. 2001 ൽ ജെ.എസ്.എസ് എം.എൽ.എ ആയിരുന്ന ഉമേഷ് ചള്ളിയൽ ഗുരു നാമത്തിൽ സത്യ പ്രതിജ്ഞ ചെയ്ത കേസിൽ അദ്ദേഹത്തിന്റെ നിയമസഭാംഗത്വം ഹൈക്കോടതി റദ്ദ് ചെയ്തിരുന്നു. ഇപ്പോൾ ഈ വിധി ആവർത്തിക്കുകയായിരുന്നു കോടതി.

NO COMMENTS

LEAVE A REPLY