മഴമേഘംപോലെ ടാൻസൻ ബേണി

നാല് സുഹൃത്തുക്കൾ, അവരുടെ സൗഹൃദത്തിലൂടെ ടാൻസന് പറയാനുള്ളത് യുവാക്കളെ കാർന്നു തിന്നുന്ന ലഹരിയെ കുറിച്ച്. കയ്യിൽ ഉള്ളത് അച്ഛൻ പകർന്നു തന്ന സംഗീതം. സംഗീത സംവിധായകൻ ബേണി(ബേണി-ഇഗ്നേഷ്യസ്) ടെ മകൻ ടാൻസൻ ബേണി സംഗീതത്തെ തന്നെ വിശ്വസിച്ചു. അങ്ങനെ തന്റെ രണ്ടാമത് മ്യൂസിക് ആൽബം മഴമേഘം യുവതയ്ക്കായി ഒരുക്കി. മൂന്ന് പാട്ടുകളിലൂടെ കഥപറയുന്ന ആൽബം ടാൻസൻ തന്നെ സംഗീതം നൽകി, സുഹൃത്ത് അർജുൻ ലാൽ സംവിധായകനായി. കൂട്ടുകാർ അഭിനേതാക്കളും.

മഴൈത്തുള്ളി എന്ന പേരിൽ ആദ്യമിറങ്ങിയ ആൽബം തമിഴിലായിരുന്നു. വീട്ടിലിരിക്കെ കൂട്ടുകാരിലൊരാൾ എഴുതി കൊണ്ടുവന്ന വരിയ്ക്ക് കൂട്ടുകാർക്കുവേണ്ടി അപ്പോൾതന്നെ ഈണം നൽകുകയായിരുന്നെന്നും പിന്നീട് കൂട്ടുകാർതന്നെയാണ് ആൽബമാക്കിയതെന്നും ടാൻസൻ പറഞ്ഞു.

mazhamekhamഎം കോം വിദ്യാർത്ഥിയാണ് ടാൻസൻ. സംഗീതം മാത്രം പോരാ ഒപ്പം കയ്യിൽ ഒരു ജോലി വേറെയും വേണം എന്ന നിലപാടുകാരനാണ് അച്ഛൻ. അതുകൊണ്ടുതന്നെ മൂന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ മകന് അച്ഛൻ നൽകുന്ന ഉപദേശവും പഠനത്തിൽ ശ്രദ്ധിക്കണമെന്നതാണ്.

സംഗീതത്തിൽ ടാൻസന് മാതൃക അച്ഛൻ തന്നെ. ചെയ്യുന്ന പാട്ടുകളിൽ മക്കളുടെ അഭിപ്രായംകൂടി തേടുന്ന ബേണി മകന് നല്ല ഗുരു കൂടിയാണ്. അച്ഛൻ തന്നെയാണ് തന്റെ പുസ്തകമെന്ന് പറയുന്നു ബേണി. എന്നാൽ ടാൻസൻ അച്ഛന്റെ നിഴലിനപ്പുറം സ്വന്തമായൊരു മേൽവിലാസം സംഗീതത്തിൽ വേണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്.

സംഗീത സംവിധായകർ അധികമൊന്നും ഗാനാലാപനത്തിനു ശ്രമിക്കാറില്ലെങ്കിലും മഴമേഘത്തിലെ മഴമേഘമേ എന്ന ഗാനം ആലപിച്ചതും ടാൻസനാണ്. മൂന്ന് ഗാനങ്ങളിലൂടെ കഥപറയുന്ന മഴമേഖത്തിലെ ആദ്യ ഗാനമിതാ…
മറ്റ് രണ്ട് ഗാനങ്ങൾ അടുത്ത ദിവസങ്ങളിൽ…

tanson berny a new light from young composers.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE