Advertisement

ബദാം ഈന്തപ്പഴ പായസം 

September 3, 2016
Google News 1 minute Read

പായസം ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. ഓണം എന്ന് കേൾക്കുമ്പോഴേ വായിൽ വെള്ളമൂറുന്നത് പായസത്തെ ഓർത്തല്ലേ. എങ്കിൽ തയ്യാറാക്കൂ ഓണത്തിന് ഒരു സ്‌പെഷ്യൽ പായസം; ബദാം ഇന്തപ്പഴ പായസം…

ചേരുവകള്‍

ബദാം -1 കപ്പ്

ഈന്തപ്പഴം -1 കപ്പ്

നെയ്യ് -1 ടേബിള്‍ സ്പൂണ്‍

തേങ്ങാപ്പാല്‍ – 2 കപ്പ്

ഏലക്കാപ്പൊടി -അര ടീസ്പൂണ്‍

മുന്തിരിങ്ങ -20

അണ്ടിപരിപ്പ് -10

ശര്‍ക്കര -ഒന്നര കിലോ

ചൌവരി -അര കപ്പ്

പാകം ചെയ്യുന്ന വിധം

ബദാം പരിപ്പ് ചൂടുവെള്ളത്തില്‍ ഇട്ട് തൊലി കളഞ്ഞ് നന്നായി അരച്ചെടുക്കണം. ഈന്തപ്പഴം കുരുകളഞ്ഞ് ചെറുതായി അരിയണം. ചൌവരി പായസം ഉണ്ടാക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വെള്ളത്തില്‍ ഇട്ട് വെയ്ക്കണം. ചൌവരി ആ വെള്ളത്തോടുകൂടി വേവിക്കണം.ഇതില്‍ ശര്‍ക്കര ഒഴിച്ച് ഇളക്കുക. അതിനുശേഷം ബദാം അരച്ചത്‌ ചേര്‍ത്ത് നന്നായി ഇളക്കി ഈന്തപ്പഴവുമിട്ട് കുറുകുമ്പോള്‍ തേങ്ങാപ്പാല്‍ ഒഴിച്ച് തിളയ്ക്കുന്നതിനുമുമ്പ് വാങ്ങുക. ഒടുവില്‍ ഏലക്കാപ്പൊടിയും മൂപ്പിച്ച അണ്ടിപരിപ്പും മുന്തിരിങ്ങയും ഇട്ട് ആറുമ്പോള്‍ ഉപയോഗിക്കുക

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

X
Top