വൻ ഓഫർ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ

0

വൻ ഓഫറുകളുമായി റിലയൻസ് ജിയോ രംഗത്തെത്തിയതോടെ പുതിയ ഓഫറുമായി ബിഎസ്എൻഎൽ. പുതിയ ബ്രോഡ്ബാൻഡ് പ്ലാനിൽ ഉപഭോക്താക്കൾക്ക് വൻ ഓഫറാണ് ബിഎസ്എൻഎൽ ഒരുക്കിയിരിക്കുന്നത്. ഇത് പ്രകാരം പ്രതിമാസം 300 ജിബി ഡാറ്റ ഉപയോഗിക്കുന്നതിന് ബിഎസ്എൻഎൽ ഈടാക്കുക വെറും 249 രൂപ മാത്രം.

സപ്തംബർ ഒമ്പതിന് പുതിയ പ്ലാൻ അവതരിപ്പിക്കും. 2 എംബിപിഎസ് വേഗമുള്ള ഇന്റർനെറ്റ് ഡാറ്റ പരിധിയില്ലാതെ ഉപയോഗിക്കാൻ ഇതോടെ ഉപഭോക്താക്കൾക്കാ കുമെന്നും ബിഎസ്എൻഎൽ ചെയർമാൻ അനുപം ശ്രീവാസ്തവ പറഞ്ഞു.

BSNL unveils unlimited wireline broadband plan at Rs 249.

Comments

comments