ബാബുവിന് വൻ ഇടപാടുകളെന്ന്‌ വിജിലൻസ്; എഫ്.ഐ.ആർ. തയ്യാർ

0
ആരോപണങ്ങളും കണ്ടെത്തലുകളും ചേർത്ത് വിജിലൻസ് എഫ്.ഐ.ആർ. തയ്യാറാക്കി.

നിരവധി ശാഖകൾ ഉള്ള ബേക്കറി ശൃംഗലയിൽ പങ്കാളിത്തം , എറണാകുളം കേന്ദ്രീകരിച്ച് റിയൽ എസ്റ്റേറ്റ് നിക്ഷേപം, തേനിയിൽ 120 ഏക്കർ തോട്ടം, ആഢംബര കാറുകൾ, ബന്ധുക്കളുടേയും ബിനാമികളുടേയും പേരിൽ കോടികളുടെ സമ്പാദ്യം, പഞ്ചനക്ഷത്ര സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിക്ഷേപം തുടങ്ങി നിരവധി കണ്ടെത്തലുകൾ.

ബാർ കോഴ ആരോപണത്തിൽ കുടുങ്ങി രാഷ്ട്രീയ രംഗത്ത് തിരിച്ചടികൾ നേരിട്ട മുൻ മന്ത്രി കെ ബാബുവിന്റെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന അവിഹിത സമ്പാദ്യങ്ങൾ.

ആരോപണങ്ങളും കണ്ടെത്തലുകളും സംശയങ്ങളും ഇനിയും അന്വേഷണം ആവശ്യമുള്ള ഊഹങ്ങളും ഒക്കെ ചേർത്ത് വിജിലൻസ് എഫ്.ഐ.ആർ. തയ്യാറാക്കി.

Comments

comments

youtube subcribe