ഫ്‌ളവേഴ്‌സ് ഓണം എക്‌സ്‌പോ 2016ന് തുടക്കമായി

കോട്ടയം നാഗമ്പടം മൈതാനത്തു ഫ്‌ളവേഴ്‌സ് ഓണം എക്‌സ്‌പോയ്ക്ക് തുടക്കമായി.

ഒരു ലക്ഷത്തിലധികം ചതുരശ്ര അടിയിൽ തയ്യാറാക്കുന്ന പ്രദർശന വേദി അതിന്റെ വൈവിധ്യം കൊണ്ട് കൂടിയാവും ശ്രദ്ധേയമാവുക. പ്രദർശ്‌ന നഗരിയിൽ വമ്പൻ കമ്പനികൾ ഉപഭോക്താക്കൾക്കായി അവരുടെ ഉത്പന്നങ്ങൾ എത്തിക്കും. ഗൃഹോപകരണങ്ങൾ മുതൽ നിത്യോപയോഗ സാധനങ്ങൾ വരെ ഇവിടെയുണ്ടാകും.

അന്താരാഷ്ട്ര നിലവാരത്തിലുള്ള അക്വാ പെറ്റ് ഷോ ,കുട്ടികളുടെ അമ്യൂസ്‌മെന്റ് പാർക്ക് എന്നിവ ഉൾപ്പെടെ ഒട്ടേറെ സവിശേഷതകൾ ഈ മേളയ്ക്കുണ്ട് .

ഇന്ന് വൈകുന്നേരം നടന്ന ഉത്ഘാടന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ .എ ,മുൻ എം .എൽ.എ വി .എൻ വാസവൻ ,കോട്ടയം മുൻസിപ്പൽ ചെയർ പേഴ്‌സൺ ഡോക്ടർ .സോന ,ഫഌവഴ്‌സ് ചെയർമാൻ ഗോകുലം ഗോപാലൻ ,ദീപിക ചീഫ് എഡിറ്റർ ഫാദർ ബോബി അലക്‌സ് മണ്ണംപ്‌ളാക്കൽ എന്നിവർ പങ്കെടുത്തു . വിപണന മേളയുടെ വിൽപ്പനയ്ക്ക് ‘ഉപ്പും മുളകും ‘ കുടുംബം തുടക്കം കുറിക്കും .

സെപ്റ്റംബർ 13 വരെ നീളുന്ന ഈ മേളയുടെ മീഡിയ പാർട്ടണർ ദീപികയാണ്. ഓൺലൈൻ പാർട്ട്‌നർ twetnyfournews.com ആണ്.


flowers-onam-expo-began-at-nagambadam

NO COMMENTS

LEAVE A REPLY