ലോകകപ്പ് യോഗ്യതാ മത്സരത്തിൽ മെസ്സി കളിക്കില്ല

0

വിരമിക്കൽ തീരുമാനം പിൻവലിച്ച് തിരിച്ചെത്തിയ ലയണൽ മെസ്സി ചൊവ്വാഴ്ച നടക്കുന്ന യോഗ്യതാ മത്സരത്തിൽ കളിക്കില്ല. മെസ്സിയ്ക്ക് ഏറ്റ പരിക്കാണ് അർജന്റീന
യ്ക്ക് തിരിച്ചടിയാകുന്നത്.

ചൊവ്വാഴ്ച നടക്കുന്ന വെനസ്വേലയ്‌ക്കെതിരായ മത്സരത്തിൽ മെസ്സി കളിക്കില്ലെന്ന് പരിശീലകൻ എഡ്ഗാർഡോ ബോസയാണ് വ്യക്തമാക്കിയത്. മെസ്സിയ്ക്ക് കാലിനാണ് പരിക്കേറ്റിരിക്കുന്നത്. ഇക്കാര്യം അർജെന്റീനൻ ഫുട്‌ബോൾ അസോസിയേഷനും വെബ്‌സൈറ്റിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

കോപ്പ അമേരിക്കയിലെ അർജന്റീനയുടെ തോൽവിയെ തുടർന്ന് മെസ്സി വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റി അദ്ദേഹം തിരിച്ചുവരികയായിരുന്നു. തിരിച്ചെത്തിയ മെസ്സി ലോകകപ്പ് ആദ്യ യോഗ്യതാ മത്സരത്തിൽ ടീമിന്റെ വിജയ ഗോൾ നേടുകയും ചെയ്തിരുന്നു.

Lionel Messi: Injured Argentina forward out of 2018 World Cup qualifier.

Comments

comments

youtube subcribe