കണ്ണൂർ ബോംബ് ശേഖരം ; പോലീസ് സമ്പൂർണ്ണ പരാജയമെന്ന് വി.എം.സുധീരന്‍

sudheeran
“സി.പി.എമ്മും ബി.ജെ.പിയും ബോംബ് നിര്‍മ്മിക്കുന്നതായി കൃത്യവിവരങ്ങള്‍ …”

അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളായ സി.പി.എമ്മും ബി.ജെ.പി.യും നിര്‍മ്മിച്ച് ഒളിപ്പിച്ചുവച്ചിരിക്കുന്ന ബോംബുശേഖരം കണ്ടെത്തുന്നതിലും ഉത്തരവാദികളായവരുടെ പേരില്‍ നടപടി സ്വീകരിക്കുന്നതിലും പോലീസിനുണ്ടായ സമ്പൂര്‍ണ്ണ പരാജയമാണ് ഇപ്പോഴും കണ്ണൂരില്‍ നടക്കുന്ന ബോംബ് സ്‌ഫോടനങ്ങള്‍ തെളിയിക്കുന്നതെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു.

സി.പി.എമ്മും ബി.ജെ.പിയും ബോംബ് നിര്‍മ്മിക്കുന്നതായി കൃത്യവിവരങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ഫലപ്രദമായ രീതിയില്‍ വ്യാപക തെരച്ചില്‍ നടത്താനോ കുറ്റവാളികളെ കണ്ടെത്തി നിയമത്തിന്റെ പിടിയില്‍ കൊണ്ടുവരാനോ പോലീസിന് കഴിഞ്ഞിട്ടില്ല.

രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് പോലീസ് സമ്പൂര്‍ണ്ണമായി അടിപ്പെട്ടിരിക്കുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്.

ഇനിയെങ്കിലും സമാധാന ജീവിതത്തിന് ഭീഷണി ഉയര്‍ത്തുന്ന ബോംബ് നിര്‍മ്മാണവും ആയുധ ശേഖരവും കണ്ടെത്തി കുറ്റവാളികളെ ശിക്ഷിക്കുന്നതിനും നിയവാഴ്ച ഉറപ്പുവരുത്തുന്നതിനും മുഖ്യമന്ത്രി തയ്യാറാകണമെന്നും സുധീരന്‍ പറഞ്ഞു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE