ഓണപ്പൂവിളികളോടെ അത്തമെത്തി, ഇനി പത്താം നാൾ തിരുവോണം…

0

ഓണപ്പൂവിളികളുമായി അത്തമൊരുങ്ങി. ഇന്ന് മുതൽ ഓരോ മുറ്റവും പൂക്കൾകൊണ്ട് നിറയും. ഇനി പത്താം നാൾ എത്തുന്ന തിരുവോണത്തിനുള്ള കാത്തിരിപ്പ്. അത്തം, ചിത്തിര, ചോതി, അങ്ങനെ നീളുന്ന തിരുവോണം വരെയുള്ള ദിവസങ്ങൾ. തിരുവോണ നാളിൽ മുറ്റത്ത് തൃക്കാക്കരയപ്പനെത്തും. പിന്നെ ചതയത്തിന് തൃക്കാക്കരയപ്പന്റെ മടക്കം വരെ അപ്പനെ പൂജിച്ച് വീട്ടിലെ മുതിർന്നവർ നിവേദ്യം അർപ്പിക്കുന്നു. ഓണസദ്യ, പൂവിളി, പലഹാരങ്ങൾ നിറഞ്ഞ അടുക്കള, നല്ല രൂചിയൂറും പായസം, ഓണക്കോടി, ഏറെയുണ്ട് ഓണനാളുകളിൽ ആഘോഷിക്കാൻ.

പൂക്കളുടെ കൂടി ഉത്സവമാണ് ഓണം. മാവേലി മന്നൻ തങ്ങളെ തഴുകി കടന്നു പോകുമെന്ന കാത്തിരിപ്പാണ് അവർക്ക് ഓണം. ഓണക്കാലത്ത് പൂക്കളിലെ റാണി തുമ്പയാണ്. മാവേലിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട പൂ… അത്തത്തിന് മുറ്റത്ത് തുമ്പയും മുക്കുറ്റിയും ഇട്ടാണ് തുടക്കം. പിന്നെ പത്ത് നാളാകുമ്പോഴേക്കും പത്ത് തരം പൂക്കൾ നിറയും. ചിലപ്പോൾ പത്ത് കളം നിറയെ പത്ത് തരം പൂക്കൾ.

Comments

comments