സിനിമയിൽ വരുന്നതിന് മുമ്പേ പേര് മാറ്റിയ 11 ബോളിവുഡ് താരങ്ങൾ

കത്രീനാ കൈഫ്

കത്രീന ടോർക്വെറ്റ് എന്നായിരുന്നു കത്രീനയുടെ യഥാർത്ഥ പേര്. ടോർക്വെറ്റ് എന്ന പേര് ഉച്ചരിക്കാൻ ബുദ്ധിമുട്ടായത് കൊണ്ടാണ് അച്ഛന്റെ പേര് സ്വന്തം പേരിനൊപ്പം കൂട്ടിച്ചേർ്ത്ത് കത്രീനാ കൈഫ് എന്ന് ആക്കിയത്.

പ്രീതി സിൻഡ

പ്രീതം സിങ്ങ് സിൻഡ എന്നായിരുന്നു പ്രീതി സിൻഡയുടെ യഥാർത്ഥ പേര്.

സൽമാൻ ഖാൻ

അബ്ദുൽ റാഷിദ് സലിം സൽമാൻ ഖാൻ എന്ന നെടുനീളൻ പേരാണ്, സിനിമയിൽ വരുന്നതിന് മുമ്പേ വെട്ടിച്ചുരുക്കി സൽമാൻ ഖാൻ ആയത്.

അക്ഷയ് കുമാർ

രാജീവി ഹരി ഓം ഭാട്ടിയ എന്നതാണ് അക്ഷയ് കുമാറിന്റെ യഥാർത്ഥ പേര് എന്ന നമ്മളിൽ എത്ര പേർക്ക് അറിയാം ??

റൺവീർ സിങ്ങ്

റൺവീർ സിങ്ങ് ഭവ്‌നാനി എന്നതായിരുന്നു സിനിമയിൽ വരുന്നതിന് മുമ്പുള്ള പേര്.

സെയ്ഫ് അലി ഖാൻ

കോടതിയിൽ സെയ്ഫിന്റെയും കരീനയുടേയും വിവാഹം രജിസ്റ്റർ ചെയ്തത് പ്രകാരം സാജിദ് അലി ഖാൻ.

മല്ലിക ഷെരാവത്ത്

റീമ ലമ്പ എന്നാണ് മല്ലിക ഷെരാവത്തിന്റെ ശരിയായ പേര്.

രജനികാന്ത്

ഷിവാജി റാവോ ഗേഖ്വാദ് എന്നാണ് രജനികാന്തിന്റെ സിനിമിൽ വരുന്നതിന് മുമ്പ് ഉള്ള പേര്. സംവിധായകൻ കെ. ബാലചന്ദർ ആണ് രജനിക്ക് രജനികാന്ത് എന്ന പേര് നൽകിയത്.

ശിൽപ്പ ഷെട്ടി

അമ്മയുടെ നിർദ്ദേശ പ്രകാരമാണ് അശ്വിനി ഷെട്ടി ശിൽപ്പ ഷെട്ടി എന്ന പേര് സ്വീകരിച്ചത്.

അമിതാഭ് ബച്ചൻ

ഇന്ക്വിലബ് ശ്രീവാസ്തവ എന്ന പേര് മാറ്റിയാണ് ‘അമിതാബ് ബച്ചൻ’ എന്ന പേര് അദ്ദേഹം സ്വീകരിച്ചത്.

സണ്ണി ലിയോണി

കരെൺജിത്ത് കൗർ വോഹ്ര എന്നതായിരുന്നു സിനിമയിൽ വരുന്നതിന് മുമ്പേ സണ്ണിയുടെ പേര്.

bollywood actors, real name

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE