ചൈനയുടെ കണ്ണാടിപ്പാലം അടച്ചു

0

ചൈനയുടെ കണ്ണാടിപ്പാലം സന്ദർശകരുടെ തിരക്കുമൂലം അടച്ചു. ഒരു ദിവസം 8,000 പേർക്കായിരുന്നു കണ്ണാടിപ്പാലത്തിലേക്ക് പ്രവേശനം നിശ്ചയിച്ചിരുന്നത്. എന്നാൽ പത്തിരിട്ടി വരെ ആളുകൾ സന്ദർശകരായി എത്താൻ തുടങ്ങിയതോടെയാണ് പാലം അടയ്ക്കാൻ തീരുമാനിച്ചത്. പാലത്തിന് കേടൊന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

ആറ് മീറ്റർ വീതിയും 430 മീറ്റർ നീളവുമുള്ള പാലം കഴിഞ്ഞ 20നാണ് സന്ദർശകർക്കായി തുറന്നുകൊടുത്തത്. ഷാങ്ഗായി ഗ്രാൻഡ് താഴ് വരയിൽ രണ്ട് വൻമലകൾക്കിടയിൽ 300 മീറ്റർ ഉയരത്തിലാണ് പാലം.

Comments

comments

youtube subcribe