അഗതികളുടെ അമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ ഗാനമാലപിച്ച് ഉഷാ ഉദുപ്പ്

മദർ തെരേസെയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന വേദിയിൽ കാണികളായി നിറഞ്ഞൊഴുകുന്നത് ഇന്ത്യൻ വിശ്വാസികൾ. അവർക്കായി ദൈവസ്തുതികളുമായി ഇന്ത്യൻ പോപ് സിങ്ങർ ഉഷ ഉദുപ്പും. ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ്‌ 2.30 ഓടെയാണ് വത്തിക്കാനിൽ ചടങ്ങുകൾ ആരംഭിക്കുന്നത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ്‌
ബസിലിക്കയിലാണ് ചടങ്ങുകൾ നടക്കുക.

ചടങ്ങിന് സാക്ഷ്യം വഹിക്കാൻ സഭയുടേയും കേന്ദ്രസർക്കാരിന്റേയും വിവിധ സംസ്ഥാന സർക്കാരുകളുടേയും പ്രതിനിധികൾ വത്തിക്കാനിലെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം ഫ്രാൻസിസ് മാർപ്പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്യുകയും, പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുകകയും ചെയ്തിരുന്നു. കേരള സർക്കാരിനെ പ്രതിനിധീകരിച്ച് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കും ജലമന്ത്രി മാത്യൂ ടി തോമസും നേരത്തെ തന്നെ വത്തിക്കാനിൽ എത്തിയിട്ടുണ്ട്.

usha uthup sings at mother theresa s canonization

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews