വിശ്രമം തേടി കോഹ്ലി

0

ദുലീപ് ട്രോഫി ഫൈനൽ കളിക്കുന്നതിൽ നിന്ന് ഇന്ത്യൻ ടെസ്റ്റ് നായകൻ കോഹ്ലി വിശ്രമം ആവശ്യപ്പെട്ടതായി റിപ്പോർട്ട്. സീസണൽ മത്സരങ്ങൾ കൂടിയതാണ് കോഹ്ലിയെ വിശ്രമത്തിന് പ്രേരിപ്പിക്കുന്നത്. സെപ്തംബർ 10 മുതൽ 14 വരെയാണ് ദുലിപ് ട്രോഫി ക്രിക്കറ്റ് ടെസ്റ്റ് ടൂർണമെന്റിന്റെ ഫൈനൽ നടക്കുന്നത്.

കോഹ്ലിയെ കൂടാതെ മുഹമ്മദ് ഷമി, ഇശാന്ത് ശർമ്മ, ഭുവനേശ്വർ കുമാർ എന്നിവരും ദുലിപ് ട്രോഫി ഫൈനലിൽനിന്ന് വിട്ട് നിൽക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

വെസ്റ്റിന്റീസിനെതിരെ ടെസ്റ്റ് പരമ്പര കളിച്ച താരങ്ങൾ അമേരിക്കയിൽ ടി20 സീരീസും കളിച്ചിരുന്നു. ന്യൂസിലാന്റിനെതിരായ ടെസ്റ്റ് പരമ്പര ഈ മാസം അവസാനം നടക്കാനിരിക്കുകയാണ്.

ഇന്ത്യൻ താരങ്ങൾ മൂന്ന് ടീമായി തിരിഞ്ഞാണ് ദുലിപ് ട്രോഫി മത്സരത്തിൽ പര്‌സപരം ഏറ്റുമുട്ടുന്നത്. യുവരാജ് സിംഗ്, ഗൗതം ഗംഭീർ, സുരേഷ് റെയ്‌ന എന്നിവരാണ് മൂന്ന് ടീമുകളുടെ നായകർ.

Virat Kohli asks to be rested for Duleep Trophy final.

Comments

comments

youtube subcribe