കശ്മീരിനെ ഇന്ത്യൻ സൈനികരുടെ ശവപ്പറമ്പാക്കുമെന്ന് ഹിസ്ബുൽ മുജാഹിദീൻ നേതാവ്

ചാവേറുകളെ ഉപയോഗിച്ച് കശ്മീരിനെ ഇന്ത്യൻ സൈനികരുടെ ശവപ്പറമ്പാക്കുമെന്ന് ഹിസ്ബുൽ മുജാഹിദീൻ നേതാവ് സയ്യിദ് സലാഹുദ്ദീൻ. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് സലാഹുദ്ദീൻ ഇക്കാര്യം പറഞ്ഞത്.

താഴ്‌വരയിൽ സായുധ പോരാട്ടമല്ലാതെ മറ്റൊരു പരിഹാരമില്ല. ഇക്കാര്യം കാശ്മീർ നേതൃത്വത്തിനും ജനങ്ങൾക്കും പോരാളികൾക്കുമെല്ലാം അറിയാം. കാശ്മീർ തർക്ക മേഖലയാണെന്ന് ഇന്ത്യൻ ഭരണകൂടം മനസിലാക്കണം.

ബുർഹാൻ വാനിയുടെ മരണത്തോടെ കാശ്മീരിലെ പ്രവർത്തനം സന്നിഗ്ധ ഘട്ടത്തിലെത്തിയിരിക്കുകയാണ്. ഒരു പ്രശ്‌നമെന്ന നിലയിൽ ഇത് നിങ്ങൾ പരിഗണിക്കുന്നില്ലെങ്കിൽ ചർച്ചകളുടെ ആവശ്യമെന്ത്, നമുക്ക് നമ്മുടെ ശക്തി പ്രകടിപ്പിക്കേണ്ടതായി വരുമെന്നും സയ്യിദ് സലാഹുദ്ദീൻ പറഞ്ഞു.

ജൂലൈ എട്ടിലെ സൈനിക ഏറ്റുമുട്ടലിനിടെ ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി വധിക്കപ്പെട്ടതോടെയാണ് കാശ്മീരിൽ സംഘർഷം ആരംഭിച്ചത്. നിരവധി പേർ കൊല്ലപ്പെടുകയും പെല്ലറ്റ് ആക്രമണങ്ങളിൽ നിരവധിപേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു.

 

Will turn Kashmir into graveyard for Indian forces: Hizbul chief.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE