നേതാക്കൾ സീറ്റിനായി സ്ത്രീകളെ ഉപയോഗികുന്നു; കെജ്രിവാളിന് എഎപി എംഎൽഎയുടെ കത്ത്

kejriwal

ആം ആദ്മി പാർട്ടി നേതാക്കൾ സീറ്റിനായി സ്ത്രീകളെ ഉപയോഗികുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കത്ത്. ദേവീന്ദർ ഷെറാവത്ത് എന്ന എ എപി എം എൽഎ യാണ് പാർട്ടി ചെയർമാനായ കെജ്രിവാളിന് കത്ത് നൽകിയത്.

സീറ്റിനായി സ്ത്രീകളെ ഉപയോഗിക്കാനും എഎപി നേതാക്കൾ മടിക്കുന്നില്ല. പഞ്ചാബിൽ നേതാക്കൾ സീറ്റ് വാഗ്ദാനം ചെയ്ത് സ്ത്രീകലെ ചൂഷണം ചെയ്തതായും റിപിപോർട്ടുകൾ ലഭിച്ചിരുന്നു.

ഡൽഹിയിൽ ദിലീപ് പാണ്ഡെയ്‌ക്കെതിരെ ഉയർന്നതും ഇതുതന്നെ. ഇത്തരം കാര്യങ്ങൾ മുതിർന്ന നേതാക്കൾ എതിർക്കാത്ത പക്ഷം അവർക്ക് അതിൽ പങ്കില്ലെന്ന് പറയാനാവില്ല. നാല് നേതാക്കളിരുന്ന് പാർട്ടിയെയും രാജ്യത്തെയും ഭരിക്കുന്നത് അംഗീകരിക്കാനാവില്ല. ഇക്കാര്യത്തിൽ കെജ്രിവാൾ നിലപാട് വ്യക്തമാക്കണമെന്നും കത്തിൽ സൂചിപ്പിക്കുന്നു.

ലൈംഗികാപവാദത്തെ തുടർന്ന് സന്ദീപ് കുമാറിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച ആംഅദ്മി പാർട്ടി വക്താവ് അശുതോഷിനെ പോലുള്ളവർ പാർട്ടിയുടെ പ്രതിഛായ തകർക്കാൻ ശ്രമിക്കുകയാണ്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം തെറ്റല്ലെന്നും സന്ദീപിനെ പുറത്താക്കേണ്ടതില്ലെന്നുമുള്ള അശുതോഷിൻറെ പ്രസ്താവന സാമൂഹിക മൂല്യങ്ങൾക്കുള്ളിൽ നിന്ന് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ല.

അശുതോഷ്, സഞ്ജയ് സിങ്, ദിലീപ് പാണ്ഡെ എന്നിവരുടെ കൂട്ടുകെട്ടാണ് പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നതെന്നും ദേവീന്ദർ ഷെരാവത്ത് കത്തിൽ വ്യക്തമാക്കുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE