“ഞാൻ വിജയേട്ടനല്ല; മുഖ്യമന്ത്രി” വനിതാമന്ത്രിയെ തിരുത്തി പിണറായി

0

മന്ത്രിസഭായോഗത്തിനിടെ “വിജയേട്ടാ” എന്നു വിളിച്ച വനിതാമന്ത്രിയെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിമാര്‍ തന്നെ മുഖ്യമന്ത്രി എന്ന് അഭിസംബോധന ചെയ്താല്‍ മതിയെന്നായിരുന്നു പിണറായിയുടെ തിരുത്ത്.

അതിനുശേഷം ചേര്‍ന്ന മൂന്നു മന്ത്രിസഭായോഗത്തിലും “ബഹുമാനപ്പെട്ട മുഖ്യമന്ത്രി” എന്നാണു വനിതാമന്ത്രി പിണറായിയെ അഭിസംബോധന ചെയ്തത്. കേന്ദ്രവിഹിതത്തിലെ കുറവു പരിഹരിച്ചില്ലെങ്കില്‍ വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകും വിജയേട്ടാ എന്നായിരുന്നു വനിതാമന്ത്രിയുടെ പരാമര്‍ശം.

Comments

comments

youtube subcribe