Advertisement

കാവേരി നദീജലം തമിഴ്‌നാടിന് വിട്ട് നൽകണമെന്ന് സുപ്രീം കോടതി

September 5, 2016
Google News 2 minutes Read

തമിഴ്‌നാടിന് കവേരി നദീജലം വിട്ടുകൊടുക്കണമെന്ന് കർണടകയോട് സുപ്രിംകോടതി ആവശ്യപ്പെട്ടു. നാളെ മുതൽ അടുത്ത പത്ത് ദിവസത്തേക്കാണ് 15,000 ഘനഅടി വീതം വെള്ളം തമിഴ്‌നാടിന് വിട്ട് നൽകാൻ സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ട്രൈബ്യൂണൽ ഉത്തരവ് പ്രകാരം കാവേരി നദീജലം വിട്ടുകിട്ടാൻ സൂപ്പർ വൈസറി കമ്മിറ്റിയെ സമീപിക്കാൻ തമിഴ്‌നാടിനോട് കോടതി ആവശ്യപ്പെട്ടു.

കർണാടകയോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിലെ 40,000 ഏക്കർ ഭൂമിയിലെ സാംബ കൃഷിയ്ക്കായി 50.52 ടിഎംസി അടി വെള്ളം വിട്ട് നൽകണമെന്നാണ് തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നത്. എന്ന3ാൽ കാവേരിയുടെ നാല് സംഭരണികളിലായി 80 ടിഎംസി ജലത്തിന്റെ കുറവുണ്ടെന്ന് തമിഴ്‌നാട് അറിയിക്കുകയായിരുന്നു.

കവേരി നദീ ജല തർക്കത്തിൽ അയൽസംസ്ഥാനമായ തമിഴ്‌നാടിന്റെ അതിജീവനത്തിനായി കർണാടക അനുകൂലമായ നടപടിയെടുക്കണമെന്ന് കോടതി നിരീക്ഷിച്ചു. ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ എന്ന തത്വമാണ് കർണാടക സ്വീകരിക്കേണ്ടതെന്ന് ഡിവിഷൻ ബെഞ്ച് അധ്യക്ഷൻ ജസ്റ്റിസ് ദീപക് മിശ്ര കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

kaveri river water row: SC directs Karnataka to release 15,000 cusec of water to Tamil Nadu.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here