മലയാളത്തിന്റെ കാവ്യകുലപതി ഒഎൻവി കുറുപ്പിന്റെ ഓർമ്മകളിൽ നാഗമ്പടം

മലയാളികളുടെ പ്രിയ കവി ഒഎൻവി കുറുപ്പിന് ആദരവുമായി ഫ്‌ളവേഴ്‌സ് എക്‌സ്‌പോ. നാളെ നാഗമ്പടം മൈതാനിയിൽ സംഗീത സാന്ദ്രമാകുന്ന വേദിയിൽ ഒഎൻവിയുടെ വരികൾ പേരമകൾ അപർണ രാജീവ് ആലപിക്കും. കവിയുടെ ഓർമ്മകളിറ്റുവീഴുന്ന ഗാനങ്ങൾകൊണ്ട് മുഖരിതമാകും നാളെ നാഗമ്പടം. എക്‌സപോയുടെ അഞ്ചാം ദിവസമായ നാളെ സെലിൻ ജോസ്, ജോബി എന്നിവരും കാണികൾക്കായി സംഗീതമഴയൊരുക്കും.

സെപ്തംബർ 13 വരെ തുടരുന്ന ഫഌവേഴ്‌സ് എക്‌സ്‌പോയിലേക്ക് പതിനായിരക്കണക്കിന്  പേരാണ് ദിവസവും എത്തിച്ചേരുന്നത്. ആളുകളുടെ അഭ്യർത്ഥന മാനിച്ച് ഫഌവേഴ്‌സ് എക്‌സ്‌പോ സമയം രാവിലെ 11 മണി മുതൽ 9 മണി വരെയായി ദീർഘിപ്പിച്ചിരി ക്കുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE