പശുക്കടത്ത് നടത്തുന്നവരെ എങ്ങനെ കൈകാര്യം ചെയ്യണം; സ്റ്റഡി ക്ലാസുമായി വി.എച്.പി

പശുക്കടത്തുകാരെ കയ്യിൽ കിട്ടിയാൽ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ കുറിച്ച് പശു സംരക്ഷകർക്ക് വിഎച്പിയുടെ സ്റ്റഡി ക്ലാസ്. അവരെ അടിക്കാം പക്ഷേ എല്ലൊടിക്കരുത് എന്നാണ് വി.എച്.പി നൽകുന്ന ആദ്യ പാഠം.

ഉത്തർ പ്രദേശിലെ പശുസംരക്ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഗോ രക്ഷാ സംഘാംഗമായ ഖേംചന്ദ് എങ്ങനെ പശുക്കടത്തുകാരെ കൈകാര്യം ചെയ്യണമെന്ന് പറയുന്നത്. ആരും പശുവിനെ കടത്താൻ ധൈര്യപ്പെടരുതെന്നും ഖേംചന്ദ് പറഞ്ഞു.

“ഗോ സംരക്ഷണവുമായി ബന്ധപ്പെട്ട് നരേന്ദ്ര മോഡിയുടെ വിവാദ പ്രസംഗംത്തിലെ ചിലലഭാഗത്തോടും എനിക്ക് യോജിക്കാനാവില്ല, എന്നാൽ നമ്മൾ നിയമം കയ്യിലെടുക്കരുത് എന്ന കാര്യത്തോട് ഞാൻ യോചിക്കുന്നു. നിങ്ങൾ അവരുടെ എല്ലൊടിച്ചാൽ നിങ്ങൾ പോലീസ് പിടിയിലാകും ചിലർ പശുക്കടത്തുകാരെ ഉപദ്രവിക്കുന്ന വീഡിയോ എടുക്കുന്നു അത് വൈറലാക്കുന്നു ഇതിൽ യാതൊരു കാര്യവുമില്ല”
                                                      – ഖേംചന്ദ്

‘മെയ്ക്ക് ഇൻ ഇന്ത്യ കൊണ്ടല്ല, പശുക്കളെ കൊണ്ടേ ഇന്ത്യയെ രക്ഷിക്കാനാകൂ…’ പ്രസംഗത്തിൽ ഖേമം ചന്ദ് മോഡിയുടെ സ്വപ്‌ന പദ്ധതിയായ മേക്ക് ഇന് ഇന്ത്യയെ എതിർത്തു. എന്നാൽ മോഡി തന്റെ ആരാധ്യ പരുരുഷനാണെന്നു പറഞ്ഞ ഖേം ചന്ദ് അദ്ദേഹത്തെ സഹ പ്രചാരക് എന്നാണ് വിശേഷിപ്പിച്ചത്.

VHP-advises-young-cow-vigilantes-about-how-to-handle-cattle-smugglers.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE