ശ്രീജിത്ത് രവി നിരപരാധിയെന്ന് വിശ്വസിക്കുന്നതായി വിനീത് ശ്രീനിവാസൻ

സ്‌കൂൾ വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്‌തെന്ന കേസിൽ അറെസ്റ്റിലായ നടൻ ശ്രീജിത്ത് രവി നിരപരാധിയാണെന്ന് താൻ വിശ്വസിക്കുന്നുവെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ.

ശ്രീജിത്ത് രവി ഒരിക്കലും ഇത്തരമൊരു പ്രവൃത്തി ചെയ്യുന്ന ആളല്ല എന്ന് ഫേസ്ബുക്കിൽ കുറിച്ച സിജി മനോജ് എന്ന സുഹൃത്തിന്റെ പോസ്റ്റ് ഷെയർ ചെയ്താണ് വിനീത്, ശ്രീജിത്തിനെ പിന്തുണയ്ക്കുന്നത്.

സിനിമയിൽ ക്രൂര കഥാപാത്രങ്ങളെ അവതരിപ്പിക്കുമെങ്കിലും ജീവിതത്തിൽ നല്ല പെരുമാറ്റമുള്ള ആളാണ് തനിക്ക് പരിചയമുള്ള ശ്രീജിത്ത് എന്നും വിനീത് കുറിക്കുന്നു. കുട്ടികളോട് അപമര്യാദയായി പെരുമാറിയത് അരായാലും തക്ക ശിക്ഷ നൽകണം, സത്യം പുറത്തുവരണമെന്നും വിനീത് പറഞ്ഞു.

KL 08 BE 9054 എന്ന നമ്പറിലുള്ള നിസാൻ ഡാറ്റ്‌സൺ മോഡൽ കാറിലെത്തിയ ശ്രീജിത്ത് രവി പെൺകുട്ടികൾക്ക് നേരെ നഗ്‌നത പ്രദർശിപ്പിക്കുകയും പെൺകുട്ടികൾ കൂടി ഉൾപ്പെടുന്ന രീതിയിൽ സെൽഫി എടുക്കുകയും ചെയ്‌തെന്നാണ് കേസ്. പോക്‌സൊ നിയമപ്രകാരമാണ് ശ്രീജിത്തിനെ പോലീസ് അറെസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തിന് ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു.

NO COMMENTS

LEAVE A REPLY