കനയ്യകുമാറിനെ തൊടരുത്; ഡെൽഹി ഹൈക്കോടതി

ഭരണകൂട വിമർശനം രാജ്യദ്രോഹക്കുറ്റമല്ലെന്ന സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ അതേ നിലപാടുമായി ഡെൽഹി ഹൈക്കോടതിയും. ജെഎൻയു വിദ്യാർത്ഥി യൂണിയൻ അധ്യക്ഷൻ കനയ്യ കുമാറിനെതിരെ സെപ്തംബർ 19 വരെ യാതൊരു നടപടിയുമെടുക്കരുതെന്ന് ഡെൽഹി ഹൈക്കോടതി ഉത്തരവിട്ടു.

ഫെബുവരി ഒൻപതിന് സർവകലാശാലയിൽ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നടപടിയെടുക്കപ്പെട്ട വിദ്യാർത്ഥികളായ ഉമർഖാലിദിന്റെയും അനിർബൻ ഭട്ടാചാര്യയുടേയും അപേക്ഷയിൻ മോലാണ് കോടതി ജെഎൻയു അധികൃതർക്ക് കോടയിയുടെ നിർദ്ദേശം.

21 വിദ്യാർത്ഥികൾക്ക് നേരെ അച്ചടക്ക നടപടിയെടുത്ത സർവ്വകാലാശാലവ തീരുമാനത്തിനെതിരെ കനയ്യകുമാറടക്കമുള്ള വിദ്യാർത്ഥികൾ കോടതിയെ സമീപിക്കുകയായിരുന്നു.

Delhi HC asks JNU not to take action against Kanhaiya Kumar till 19 September.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE