വീഡിയോ കോളിംഗിൽ പുതിയ അനുഭവം പകർന്ന് ഗൂഗിൾ ഡുവോ

വീഡിയോ കോളിംഗിൽ പുതിയ അനുഭവം പകരുന്ന ഗൂഗിളിന്റെ ആപ്പ് വിസ്മയമാകുന്നു. ഗൂഗിൾ ഡുവോ ! നോട്ടിഫിക്കേഷൻ മുതൽ തന്നെ ആകാംക്ഷ ഉണർത്തുന്ന തരത്തിലാണ് ഡുവോ തയ്യാറാക്കിയിരിക്കുന്നത്.

നോട്ടിഫിക്കേഷൻ ഒരു കോളായി ലഭിക്കുമ്പോഴേ ദൃശ്യം ലഭ്യമാകുന്നു. അതും ഫുൾ സ്‌ക്രീനായി ലഭിക്കുന്നു.

പിറന്നാൾ ആശംസകൾ, പ്രിയപ്പെട്ടവരുടെ സ്‌നേഹം തുളുമ്പുന്ന സന്ദേശങ്ങൾ എന്നിവ മുഖാമുഖം എന്ന പോലെ ലഭ്യമാകുന്നു. നിങ്ങളുടെ കുഞ്ഞിന്റെ പുതിയ കലാവിരുത് സമയം കളയാതെ ആസ്വദിക്കണ്ടെ ? ഓഫീസിലാകട്ടെ, യാത്രയിലാകട്ടെ അവളുടെ ആഹ്ലാദത്തിൽ തത്സമയം നിങ്ങളും പങ്കുചേരു !

വാട്ട്‌സാപ്പിന് സമാനമായി ഫോൺ നമ്പർ തന്നെയായിരിക്കും ഡുവോയിലെ ഐഡന്റിറ്റി. വേഗത കുറഞ്ഞ ഇന്റർനെറ്റ് കണക്ഷനിലും ഡുവോ വർക്ക് ചെയ്യും. ഗൂഗിൾ അക്കൗണ്ട് നിർബന്ധമില്ലാത്ത ഒരു ഗൂഗിൾ പ്രൊഡക്ട് എന്ന പ്രത്യേകതയും ഡുവോയ്ക്കുണ്ട്.

വാട്ട്‌സാപ്പ്, ഇമോ, സർവ്വീസുകളെ കമ്മ്യൂണിക്കേഷൻ രംഗത്ത് നേരിടുക എന്നതാണ് ഗൂഗിൾ തങ്ങളുടെ പുതിയ ഉത്പന്നത്തിലൂടെ ലക്ഷ്യമിടുന്നത്. സംസാരിക്കാനും, കാണാനും, ആഘോഷിക്കാനും, ഇനി ഗൂഗിൾ ഡുവോ കാലം.

tekeys, google duo

NO COMMENTS

LEAVE A REPLY